728-pixel-x-90-2-learn
728-pixel-x-90
<< >>

ദുബായ് ബാഡ്മിന്റണ്‍: സൈനയ്ക്കും ശ്രീകാന്തിനും വിജയം

ദുബായ്:ബിഡബ്ല്യുഎഫ് ഡെസ്റ്റിനേഷന്‍ ദുബായ് വേള്‍ഡ് സര്‍പ്രൈസസ് ഫൈനല്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ട് മത്സരങ്ങളില്‍ ഇന്ത്യയുടെ സൈന നെഹ്‌വാളിനും കിടമ്പി ശ്രീകാന്തിനും വിജയം.ദുബായില്‍ ആദ്യമായി അരങ്ങേറുന്ന ലോക നിലവാരത്തിലുള്ള ബാഡ്മിന്റണ്‍ ടൂര്‍ണമെന്റാണിത്.

ചൈനയുടെ വാങ് ഷിയാനിനെ 21-17, 21-18 സെറ്റുകള്‍ക്ക് സൈന പരാജയപ്പെടുത്തിയപ്പോള്‍ ജപാന്റെ കെന്റോ മൊമോറ്റയെയാണ് കിടമ്പി ശ്രീകാന്ത് തോല്‍പിച്ചത്.15-21, 21-16, 21-10 സ്‌കോറിനായിരുന്നു ശ്രീകാന്തിന്റെ വിജയം.

ഹംദാന്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചതാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് വിജയം സമ്മാനിച്ചത്.മത്സരത്തിനിടെ ഇന്ത്യയിലാണെന്ന പ്രതീതി അനുഭവപ്പെടുന്ന പിന്തുണ ദുബായില്‍ നിന്നും ലഭിച്ചതായി സൈന പറഞ്ഞു.

ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം തുടര്‍ന്നുള്ള മത്സരങ്ങളിലൂടെ ശ്രീകാന്ത് തിരിച്ചവരികയായിരുന്നു.മറ്റു മത്സരങ്ങളില്‍ പുരുഷ വിഭാഗം സിംഗിള്‍സില്‍ ചൈനയുടെ ചെന്‍ ലോങ്, തായ്‌ലന്‍ഡിന്റെ റാചനോക് ഇന്റാനോന്‍ എന്നിവരും വിജയിച്ചു.

INDIANEWS24 GULF DESK

Leave a Reply