jio 800x100
jio 800x100
728-pixel-x-90
<< >>

ദുബായ് ഗ്ലോബല്‍ വില്ലേജ് ഏപ്രില്‍ 12 വരെ ദീര്‍ഘിപ്പിച്ചു

ദുബായ്: മാര്‍ച്ച്‌ 1നു അവസാനിക്കനിരുന്ന ഗ്ലോബല്‍  വില്ലേജ്  അധികൃതര്‍ അറിയിച്ചു. സന്ദര്‍ശകബാഹുല്യം പരിഗണിച്ചാണ് 42 ദിവസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചതെന്നു അധികൃതര്‍ അറിയിച്ചു. ആഘോഷങ്ങള്‍ക്ക് കൂടുതല്‍ ദിനങ്ങള്‍ അനുവദിക്കപ്പെട്ട സാഹചര്യത്തില്‍ യു.എ.ഇ.യിലെ പ്രതിഭകള്‍ക്ക് കഴിവു തെളിയിക്കാന്‍ അവസരമൊരുക്കുമെന്നും സംഘാടകര്‍ വ്യക്തമാക്കി. ഗ്ലോബല്‍ വില്ലേജിന്‍റെ 18മത് എഡിഷനാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

ഉത്പന്നങ്ങളുടെ വൈവിധ്യവും സവിശേഷതയും ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നുള്ള വ്യത്യസ്ത സംസ്‌കാരവും  വിളിച്ചോതുന്ന 30 പവലിയനുകളാണ് ഇക്കുറി ഗ്ലോബല്‍ വില്ലേജിലുള്ളത്. ഏപ്രില്‍ 12 വരെ ഗ്ലോബല്‍ വില്ലേജിലെ വിനോദ, കലാപരിപാടികളും വിവിധ രാജ്യങ്ങളുടെ പവലിയനുകളുമെല്ലാം തുടരുമെന്നു അധികൃതര്‍ അറിയിച്ചു. 18 വര്‍ഷത്തെ ചരിത്രത്തില്‍ ഇദം പ്രഥമമായാണ് ഗ്ലോബല്‍ വില്ലേജ് ഇപ്രകാരം ദീര്‍ഘിപ്പിക്കുന്നത്.

INDIANEWS24

Leave a Reply