728-pixel-x-90-2-learn
728-pixel-x-90
<< >>

ദുബായ്-അബുദാബി ഹൈവേ അടുത്തമാസം തുറന്നേക്കും

ദുബായ്: യു എ ഇയിൽ അബുദാബി – ദുബായ് റൂട്ടിൽ നിർമാണം നടന്നുകൊന്നിരിക്കുന്ന ഹൈവേ അടുത്തമാസം സഞ്ചാരയോഗ്യമാകും.ഹൈവേയുടെ 98 ശതമാനം നിര്‍മാണവും പൂര്‍ത്തിയായതായി അബുദാബി ജനറല്‍ സര്‍വീസസ് കമ്പനി അറിയിച്ചു.

ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിന്റെ തുടര്‍ച്ചയായി പോകുന്ന പാത 62 കിലോമീറ്റര്‍ പിന്നിട്ട് അബുദാബി സെയ്ഹാന്‍ ഇന്റര്‍ചേഞ്ചിൽ അവസാനിക്കും.ഇരുദിശകളിലേക്കും നാല് വരികള്‍ വീതമുണ്ട്. അല്‍ മഹാ ഫോറസ്റ്റ്, ഖലീഫ പോര്‍ട്ട്, വ്യവസായ മേഖല, ബിദാ ഖലീഫ, അബു മുറെയ്ക, സായിദ് മിലിട്ടറി സിറ്റി, അല്‍ ഫലാഹ് തുടങ്ങിയ പ്രദേശങ്ങള്‍വഴിയാണ് കടന്നുപോകുന്നത്. കിസാദ് പോര്‍ട്ട്, യാസ് അയലന്റ്, സ്അദയിത്ത് ദ്വീപ്, അബുദാബി അന്താരാഷ്ട്ര വിമാനത്താവളം എന്നിവയുമായി നേരിട്ട് ബന്ധപ്പെട്ടുകിടക്കുന്ന പാതയാണിത്. ആറ് വീതം ഇന്റര്‍ചേഞ്ചുകളും അടിപ്പാതകളും ഹൈവേയിലുണ്ട്.

2014-ലാണ് പാതയുടെ നിര്‍മാണം തുടങ്ങിയത്.പാത ഗതാഗതത്തിനായി തുറക്കുന്നതോടെ ശൈഖ് സായിദ് റോഡിലെ തിരക്ക് ഗണ്യമായി കുറയ്ക്കുന്നതിനൊപ്പം ഇരു നഗരങ്ങള്‍ക്കിടയിലുമുള്ള യാത്രാസമയം കുറയുകായും ചെയ്യും.

INDIANEWS24.COM Gulf Desk

Leave a Reply