ദുബായ്: സിനിമ നിങ്ങളെ കണ്ടെത്തട്ടെ എന്ന പ്രമേയവുമായി 14-ാമത് ദുബായി അന്താരാഷ്ട്ര ചലച്ചിത്ര മേള(ഡി ഐ എഫ് എഫ്) തുടങ്ങി. മേളയുടെ ഉദ്ഘാടന ദിവസം ചുവപ്പ് പരവതാനിയില്‍ മിന്നും താരങ്ങള്‍ എത്തി. ഇന്ത്യയെ പ്രതിനിധാനം ചെയ്ത് ബോളിവുഡ് താരങ്ങളായ ഇര്ഫാന് ഖാനും സോനം കപൂറുമാണ് ആദ്യദിനമെത്തിയത്.
മേളയില്‍ ഓണററി അവാര്‍ഡ് നല്കി ആദരിക്കുന്ന നാല് പ്രമുഖ ചലച്ചിത്രപ്രവര്‍ത്തകരില്‍ ഒരാളാണ് ഇര്ഫാന് ഖാന്. ഹോളിവുഡ് നടന് പാട്രിക് സ്റ്റീവര്‍ട്, നെറ്റ്ഫ്ലിക്സ് ഷോ താരം ഡേവിഡ് ഹാര്‍ബര്‍, ഇമിറാത്തി സംവിധായിക നൈല അല്‍ ഖാജാ തുടങ്ങി നിരവധി ചലച്ചിത്ര പ്രവര്‍ത്തകര്‍ ഉദ്ഘാടന ദിവസം മേളയിലെത്തി. 51 രാജ്യങ്ങളില്‍ നിന്നും 38 ഭാഷകളിലായി ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളുമടക്കം 140 ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.
INDIANEWS24.COM Gulf Desk