728-pixel-x-90-2-learn
728-pixel-x-90
<< >>

ദുബായിൽ ഡ്രൈവറില്ലാ വാഹനങ്ങൾ സജ്ജീവമാകാൻ ഒരുങ്ങുന്നു

ദുബായ്:ഡ്രൈവറില്ലാ വാഹനങ്ങൾ ദുബായ് നഗരത്തിൽ വ്യാപകമായി സർവീസ് നടത്തുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി അറിയിച്ചു. ട്രേഡ് സെന്ററിൽ പരീക്ഷണ ഓട്ടം നടത്തിയതിന് പിന്നാലെയാണ് ഡ്രൈവറില്ലാ വാഹനങ്ങൾ ഓടിക്കാനുള്ള തീരുമാനമായിരിക്കുന്നത്.മെട്രോ സ്റ്റേഷനുകൾ,പാർക്കുകൾ,വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ചാവും സർവീസുകൾ.

പരീക്ഷണ ഓട്ടത്തിൽ ആളുകൾക്കിടയിൽ നടത്തിയ അഭിപ്രായ സർവേ കൂടി കണക്കിലെടുത്തതാണ് ഡ്രൈവറില്ലാ വാഹനങ്ങളുടെ സർവീസുകൾ വ്യാപകമാക്കാൻ തീരുമാനിച്ചത്.സെന്സറുകളുടെയും ജി പി എസ്സിന്റെയും സഹായത്തോടെ ഓടുന്ന വാഹനം പ്രത്യേകം സജ്ജീകരിച്ച ഉൾറോഡുകളിലൂടെയാകും സർവീസ് നടത്തുക.പരിസ്ഥിതി സൗഹാർദ്ദപരമായ വാഹനം തുടർച്ചയായി എട്ട് മണിക്കൂർ വരെ പ്രവർത്തിപ്പിക്കാനാകും.ഓടിക്കിണ്ടിരിക്കുന്ന വാഹനം കടന്നുപോകുന്ന വഴിയിൽ എന്തെങ്കിലും തടസ്സം നേരിട്ടാൽ 40 മീറ്റർ മുൻപേ തന്നെ സെന്സറിംഗിലൂടെ കണ്ടെത്തി സ്വയം നിയന്ത്രണത്തിലാകും. പെട്ടെന്നാണ് തടസ്സം ഉണ്ടാകുന്നതെങ്കിൽ രണ്ട് മീറ്റർ അകാലത്തിൽ വച്ച് യാന്ത്രികമായി ഓട്ടം നിർത്തും.

നിലവില്‍ ഡൗണ്‍ ടൗണ്‍ ദുബായില്‍ ഡ്രൈവര്‍ രഹിത വാഹനങ്ങള്‍ ഓടുന്നുണ്ട്.നേരത്തെ ട്രേഡ് സെന്ററിൽ നടത്തിയ പരീക്ഷണ ഓട്ടത്തിൽ 1500 ഓളം പേര് യാത്രചെയ്തു. ഇവർക്കിടയിൽ നടത്തിയ അഭിപ്രായ സർവേയിൽ 95 ശതമാനം പേരും വാഹനം വളരെ സുരക്ഷിതമാണെന്ന് അഭിപ്രായപെട്ടതായി ഡ്രൈവര്‍ലെസ് വെഹിക്കിള്‍ കമ്മിറ്റി മേധാവി അഹമ്മദ് ബഹ്‌റൂസിയാന്‍ പറഞ്ഞു.

INDIANEWS24.COM Gulf Desk

Leave a Reply