728-pixel-x-90-2-learn
728-pixel-x-90
<< >>

ദുബായില്‍ ഹെല്‍ത്ത് കാര്‍ഡ് പുതുക്കാത്ത പ്രവാസികള്‍ പിഴ അടക്കേണ്ടിവരും

ദുബായ്: ഹെല്‍ത്ത് കാര്‍ഡുകള്‍ പുതുക്കിയില്ലെങ്കില്‍ ദുബായിലുള്ള പ്രവാസികള്‍ക്ക് 500 ദിര്‍ഹം പിഴയൊടുക്കേണ്ടിവരും. ദുബായ് ഹെല്‍ത്ത് അതോറിറ്റി അധികൃതര്‍ ആണ് ഇക്കാര്യം അറിയിച്ചത്. കാലാവധി തീര്‍ന്നവര്‍ക്ക് ഒരുമാസം വരെ സമയം അനുവദിക്കും. അതല്‍ കൂടുതലായവരില്‍ നിന്നാണ് പിഴ ഈടാക്കുക.

പാസ്‌പോര്‍ട്ടില്‍ വിസ കാലാവധി തീരുന്നത് വരെ ഹെല്‍ത്ത് കാര്‍ഡ് പുതുക്കാന്‍ കാത്തിരിക്കരുത്. ജോലി ചെയ്യുന്ന സ്ഥാപനത്തിലെ രീതിയനുസരിച്ച് വിസ കാലാവധി ഒന്നില്‍ കൂടുതല്‍ വര്‍ഷമുണ്ടായേക്കാം. എന്നാല്‍ ഹെല്‍ത്ത് കാര്‍ഡ് കാലാവധി പരമാവധി ഒരുവര്‍ഷം മാത്രമാണ്. കാലാവധി കഴിഞ്ഞു 30 ദിവസം പിന്നിട്ടിട്ടും പുതുക്കിയിട്ടില്ലെങ്കില്‍ ഓരോ കാര്‍ഡിലും 500 ദിര്‍ഹം വീതം പിഴ ഈടാക്കും. കാലാവധി തീര്‍ന്ന തിയതി നോക്കിയാകും പിഴ സംഖ്യ നിശ്ചയിക്കുക. വിസ പുതുക്കുന്ന കാലം വരെ ഹെല്‍ത്ത് കാര്‍ഡ് പുതുക്കാതിരുന്നാല്‍ 6000 ദിര്‍ഹം വരെ പിഴയിനത്തില്‍ നല്‍കേണ്ടി വരും.

വ്യക്തികള്‍ക്കും കമ്പനികള്‍ക്കും കാര്‍ഡ് പുതുക്കുന്നതിന് വീഴ്ചവരുത്തിയാല്‍ പിഴ ചുമത്തുമെന്ന് ഹെല്‍ത്ത് അതോറിറ്റിയിലെ ഡോക്ടര്‍ ഹൈദര്‍ അല്‍യൂസുഫ് അറിയിച്ചു. ആശ്രിത വീസയില്‍ കഴിയുന്നവരുടെ കാര്‍ഡ് പുതുക്കിയിട്ടില്ലെങ്കില്‍ സ്‌പോണ്‍സര്‍ പിഴ അടയ്‌ക്കേണ്ടി വരും.

INDIANEWS24.COM Gulf Desk

Leave a Reply