728-pixel-x-90-2-learn
728-pixel-x-90
<< >>

ദുബായില്‍ വിദേശികള്‍ക്ക് ഡ്രൈവിംഗ്‌ ലൈസന്‍സ് അനുവദിക്കുന്നത് നിയന്ത്രിച്ചേക്കും

ദുബായ്: ദുബായില്‍ വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത് പരിമിതപ്പെടുത്താന്‍ ആലോചന. റോഡുകളിലെ തിരക്കു കുറയ്ക്കുന്നതിന്റെ ഭാഗമായി ദുബായ് റോഡ്ട്രാന്‍സ്‌പോര്‍ട്ട്‌ അതോറിറ്റി(ആര്‍ ടി എ) വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഭാഗാമായാണ് ഇത്തരത്തിലുള്ള നടപടികളിലേക്ക് കടക്കുന്നത്.

ഫെഡറല്‍ ഗതാഗതനിയമങ്ങള്‍ അനുസരിച്ചുള്ള പരിഷ്‌കരണമാണ് നടപ്പാക്കുക. ഡ്രൈവിംഗ്‌ ലൈസന്‍സ് നല്‍കുന്നതില്‍നിന്ന് ചില തസ്തികകളിലുള്ള വിദേശികളെ ഒഴിവാക്കിയേക്കും. പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പെര്‍മിറ്റ് നിയന്ത്രിക്കുക, പരിസ്ഥിതിസൗഹൃദ വാഹനങ്ങളുടെ രജിസ്‌ട്രേഷനുള്ള നിരക്ക് കുറയ്ക്കുക, കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുക തുടങ്ങിനിയന്ത്രണങ്ങളാകും അധികൃതര്‍ കൊണ്ടുവരിക.

ഇതിന്റെ ഭാഗമായി വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന സംവിധാനത്തെ നിയന്ത്രിക്കുന്നതും പരിഗണനയിലുണ്ട്. ഓഫീസ് സ്‌കൂള്‍ പ്രവൃത്തിസമയം മാറ്റുന്ന കാര്യവും ആലോചിക്കും. പൊതുഗതാഗത സംവിധാനത്തെ പ്രോത്സാഹിപ്പിക്കാനും പദ്ധതിയുണ്ട്.

INDIANEWS24.COM Gulf Desk

Leave a Reply