jio 800x100
jio 800x100
728-pixel-x-90
<< >>

ദുബായില്‍ വനിതാ ഡ്രൈവര്‍മാര്‍ ഉണ്ടാക്കുന്ന അപകടങ്ങള്‍ വര്‍ദ്ധിച്ചു

ദുബായ്:എമിറേറ്റുകളിലെ റോഡുകളില്‍ വനിതാ ഡ്രൈവര്‍മാര്‍ ഉണ്ടാക്കുന്ന അപടങ്ങള്‍ കൂടുന്നതായി സര്‍ക്കാര്‍ വ്യക്തമാക്കി.മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു കഴിഞ്ഞ കൊല്ലം വനിതകള്‍ ഓടിക്കുന്ന വണ്ടികളില്‍ നിന്നുണ്ടാകുന്ന അപകടത്തില്‍ 57 ശതമാനം വര്‍ദ്ധന ഉണ്ടായി.എമിറേറ്റിലെ ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ ചെയര്‍മാനും ദുബായ് പോലീസ് ഉപമേധാവിയുമായ മേജര്‍ മുഹമ്മദ് സൈഫ് അല്‍സഫീന്‍ ആണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ വര്‍ഷം വനിതാ ഡ്രൈവര്‍മാര്‍ ഉണ്ടാക്കിയ 150 അപകടങ്ങളില്‍ 14 പേരാണ് മരിക്കാനിടയായത്.ഇവിടെ വാഹനം ഓടിക്കുന്ന 20 ശതമാനം വനിതകളഉം വേണ്ടത്ര ജാഗ്രത കാട്ടുന്നില്ലെന്നാണ് അധികൃതര്‍ പറയുന്നത്.ഡ്രൈവിംഗ് സമയത്ത് അത്യാവശ്യമായ ശ്രദ്ധ വിട്ട് അനാവശ്യ ചിന്തകളിലേക്കും പ്രവര്‍ത്തികളിലേക്കും പോകുന്നതാണ് അപകടത്തിനിടയാക്കുന്നതായി കണ്ടുവരുന്നത്.കൂടാതെ അതിവേഗ പാതകളില്‍ മതിയായ പരിചയമില്ലാതെ വാഹനമോടിക്കേണ്ടിവരുന്നതും അപകടമുണ്ടാക്കാറുണ്ട്.വനിതാ ഡ്രൈവര്‍മാര്‍ ഉണ്ടാക്കുന്ന അപകടത്തെ കുറിച്ച് പറയുമ്പോഴും ഇവിടെ പുരുഷന്‍മാര്‍ ഓടിക്കുന്ന വാഹനങ്ങള്‍ മൂലം ഉണ്ടാകുന്ന അപകടങ്ങള്‍ക്കും ഒട്ടും കുറവില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.

INDIANEWS24.COM Gulf Desk

Leave a Reply