728-pixel-x-90-2-learn
728-pixel-x-90
<< >>

ദുബായില്‍ ലോകത്തിലെ മികച്ച യൂത്ത് സെന്റര്‍ ഒരുങ്ങി

ദുബായ്: യുവാക്കള്‍ക്കായി ലോകത്തിലെ മികച്ച യൂത്ത് സെന്ററുകളിലൊന്ന് ദുബായില്‍ ഒരുങ്ങി. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനയുടെ ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ചേര്‍ന്ന് യൂത്ത് സെന്റര്‍ രാജ്യത്തിന് സമര്‍പ്പിച്ചു.

മുപ്പത് വയസ്സിന് താഴെയുള്ള യു എ ഇ സ്വദേശികളാണ് യൂത്ത് സെന്റര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.യുവവ്യവസായികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഗവേഷകര്‍ക്കും മറ്റുമായി നിരവധി പരിപാടികളും യൂത്ത് സെന്റര്‍ ആസൂത്രണം ചെയ്യും. സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും പരിപാടികളും ഇവിടെ നടക്കും.

INDIANEWS24.COM Gulf Desk

Leave a Reply