jio 800x100
jio 800x100
728-pixel-x-90
<< >>

ദുബായില്‍ മാലിന്യ സംസ്‌കരണത്തിന് അരലക്ഷം കോടിയുടെ പദ്ധതി

ദുബായ്: മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കായി ദുബായില്‍ 3000 കോടി ദിര്‍ഹത്തിന്റെ(ഏകദേശം 54000 കോടി രൂപ) പദ്ധതി. 2019ല്‍ തുടങ്ങുന്ന ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ രണ്ട് ഘട്ടങ്ങളിലായി ആറ് വര്‍ഷം കൊണ്ട് തീര്‍ക്കാനാകുമെന്നാണ് കരുതുന്നത്.ദുബായ് മുനിസിപാലിറ്റി ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ആണ് പദ്ധതി സംബന്ധിച്ച് വിശദീകരിച്ചത്.

ആദ്യഘട്ടം ദെയ്‌റയില്‍ തുടങ്ങും. രണ്ടാംഘട്ടം ബര്‍ദുബായിലും. പദ്ധതിയുടെ ഭാഗമായി മലിനജലം ഒഴുകിപോകുന്നതിന് ആഴത്തിലുള്ള അഴുക്കുചാല്‍ ഒരുക്കും. മലിനജലം സംസ്‌കരിച്ച് പുനരുപയോഗിക്കാനും മാലിന്യം ശാസ്ത്രീയ രീതിയില്‍ സംസ്‌കരിക്കാനും വിപുല സംവിധാനങ്ങളുണ്ടാകും. പദ്ധതിയുടെ ക്രിയാത്മകമായ പ്രവര്‍ത്തനത്തിലൂടെ ജലസേചന പദ്ധതിക്ക് കൂടി ഏറെ പ്രയോജനകരമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. പദ്ധതിയുടെ ഏകദേശ രൂപരേഖ കണ്‍സല്‍റ്റന്‍സി പൂര്‍ത്തിയാക്കിയിട്ടുണ്ട്.

INDIANEWS24.COM Gulf Desk

Leave a Reply