jio 800x100
jio 800x100
728-pixel-x-90
<< >>

ദുബായില്‍ മലയാളിയുടെ ഹോട്ടല്‍ പൂര്‍ണ്ണമായും കത്തിനശിച്ചു

ദുബായ്:പാചക വാതക പൈപ്പ്‌ലൈന്‍ പൊട്ടിത്തെറിച്ച് ദുബായിലെ കരാമയിലുള്ള മലയാളി റസ്റ്റോറന്റ് തകര്‍ന്നു.ഹോട്ടല്‍ പൂര്‍ണ്ണമായും കത്തിനശിച്ചതിനെ തുടര്‍ന്ന് ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.കോഴിക്കോട് സ്വദേശി മുഹമ്മദ് ബിഷിന്റെ ഉടമസ്ഥതയിലുള്ളതാണ് റസ്‌റ്റോറന്റ്.ഉസ്താദ് ഹോട്ടല്‍ എന്നാണ് റസ്‌റ്റോന്റിന്റെ പേര്.

ചൊവ്വാഴ്ച്ച രാവിലെ ഏഴോടെയാണ് പൈപ്പ്‌ലൈന്‍ പൊട്ടിത്തെറിച്ചത്.റസ്റ്റോറന്റിന്റെ രണ്ട് നിലകളും പൂര്‍ണ്ണമായും കത്തിനശിച്ചു.തൊട്ടടുത്തുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്കും സാരമായ കേടുപാടുകളുണ്ട്.

INDIANEWS24.COM Gulf Desk

Leave a Reply