ദുബായ്:കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി മുതല്‍ നേരം പുലരുമ്പോഴേക്കും ദുബായ് നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് 160 അപകടങ്ങള്‍.കൂടുതലും ചെറിയ അപകടങ്ങളായിരുന്നു.എമിറേറ്റിന്റെ പല ഭാഗത്തും മഴയും പൊടിക്കാറ്റും ശക്തിപ്രാപിച്ചതിനെതുടര്‍ന്ന് വാഹനങ്ങള്‍ പരക്കംപാഞ്ഞതാകാം അപകടങ്ങള്‍ക്ക് കാരണമായതെന്ന് കണക്കാക്കുന്നു.
തിങ്കളാഴ്ച്ച രാത്രിമുതല്‍ ചൊവ്വാഴ്ച്ച നേരം പുലരും വരെ മണിക്കൂറില്‍ 20 എന്ന ശരാശരിയിലാണ് ദുബായില്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.പോലീസിന്റെ പക്കല്‍ ആയിരത്തിലധികം ടെലിഫോണ്‍ കോളുകളാണ് വിവിധ അപകടങ്ങളുമായി ബന്ധപ്പെട്ട് വന്നുകൊണ്ടിരുന്നത്.ദുബായ് കനാലിനു മുകളിലൂടെയുള്ള റോഡില്‍ ഇന്നലെ കാറിനു തീപിടിച്ചു. െ്രെഡവര്‍ പരുക്കില്ലാതെ രക്ഷപ്പെട്ടു. വാഹനം ഭാഗികമായി കത്തിനശിച്ചു. എമിറേറ്റ്സ് റോഡില്‍ അല്‍ അവീര്‍ ഭാഗത്ത് ട്രക്കുകള്‍ കൂട്ടിയിടിച്ച് ഒരു ഡ്രൈവര്‍ക്കു സാരമായ പരുക്കേറ്റു.മഴയത്തു യാത്ര ചെയ്യുമ്പോള്‍ തിരക്കു കൂട്ടുകയോ മനസാന്നിധ്യം കൈവിടുകയോ അരുതെന്നും പൊലീസ് മുന്നറിയിപ്പു നല്കി.
INDIANEWS24.COM Gulf Desk