ദുബായ്:പ്രമുഖ ബ്രാന്‍ഡുകളുടെ വില്‍പ്പന പ്രദര്‍ശനമായ ബിഗ് ബ്രാന്‍ഡ് കാര്‍ണിവല്‍ ദുബായില്‍ തുടങ്ങി.തിങ്കളാഴ്ച വരെ നട്ക്കുന്ന പ്രദര്‍ശനവും വില്‍പ്പനയും ദുബായ് ഇന്റര്‍നാഷണല്‍ കണ്വന്ഷന് സെന്ററിലെ ഏഴാം നമ്പര്‍ ഹാളിലാണ് ഒരുക്കിയിട്ടുള്ളത്.
പ്രമുഖ കമ്പനികളുടെ ഉല്പന്നങ്ങള് വിലക്കുറവില്‍ വില്‍ക്കുന്ന കാര്‍ണിവലാണിത്.വസ്ത്രങ്ങള്‍,പാദരക്ഷകള്‍,സൗന്ദര്യ സംവര്‍ദ്ധക വസ്തുക്കള്‍,ബാഗുകള്‍,കളിപ്പാട്ടങ്ങള്‍,കുട്ടിയുടുപ്പുകള്‍,സുഗന്ധദ്രവ്യങ്ങള്‍,ജ്വല്ലറികള്‍ തുടങ്ങിയവയെല്ലാം പ്രദര്‍ശനത്തിലുണ്ട്.
എല്ലാറ്റിനും 25 മുതല്‍ 75 ശതമാനം വരെ വിലക്കുറവിലാണ് ഇവിടെ വില്‍ക്കുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കി.രാവിലെ പത്ത് മുതല്‍ രാത്രി പത്ത് വരെയാണ് പ്രദര്‍ശനം.പ്രവേശനം സൗജന്യം.
INDIANEWS24.COM Gulf Desk