728-pixel-x-90-2-learn
728-pixel-x-90
<< >>

ദുബായില്‍ പറക്കുംടാക്‌സികള്‍ ഒരുങ്ങിക്കഴിഞ്ഞു

ദുബായ്:ഡ്രൈവറില്ലാതെ പറക്കുന്ന ടാക്‌സികള്‍ ദുബായില്‍ ഒരുങ്ങിക്കഴിഞ്ഞു.ഈ വര്‍ഷം അവസാനത്തോടെ ഇതിന്റെ പരീക്ഷണപറക്കല്‍ ആരംഭിക്കും.വൈദ്യുതി നിയന്ത്രണത്തില്‍ ഡ്രൈവറില്ലാതെ പറക്കുന്ന ടാക്‌സികളുടെ സുരക്ഷയും പ്രവര്‍ത്തനക്ഷമതയും കൂടുതല്‍ മികവുറ്റതാക്കാനാണ് പരീക്ഷണപ്പറക്കല്‍ വൈകിച്ചത്.

വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന, വന്‍ സുരക്ഷാ ക്രമീകരണങ്ങളോടുകൂടിയുള്ള ഓട്ടോണോമസ് എയര്‍ടാക്‌സി (എ.എ.ടി.) നിര്‍മ്മിക്കുന്നത് സംബന്ധിച്ച് ജര്‍മന്‍ കമ്പനിയായ വോളോകോപ്റ്ററുമായി ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി(ആര്‍.ടി.എ) കരാര്‍ ഒപ്പുവെച്ചു.മണിക്കൂറില്‍ 100 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ കഴിയുന്ന എയര്‍ടാക്‌സിയുടെ പരമാവധിപറക്കല്‍ സമയം 30 മിനിട്ടാണ്. സുരക്ഷിതമായ പറക്കലിനും ലാന്റിങ്ങിനും വേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്ത 18 റൂട്ടറുകളാണ് സുരക്ഷക്കായി പ്രവര്‍ത്തിക്കുന്നത്. രണ്ടുപേര്‍ക്ക് സഞ്ചരിക്കാവുന്ന പറക്കും ടാക്‌സിയെ നിയന്ത്രിക്കുന്നത് ഓട്ടോപൈലറ്റ് സംവിധാനമാണ്.

ലോകത്തിലെ ആദ്യ സ്മാര്‍ട്ട്‌സിറ്റിയായി ദുബായിയെ മാറ്റാനായുള്ള യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ സ്വപ്നപദ്ധതിയാണിത്.
2030ഓടെ ദുബായിയിലെ ഗതാഗതസംവിധാനത്തിലെ വലിയൊരു ശതമാനം െ്രെഡവറില്ലാ വാഹനങ്ങളാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ആര്‍.ടി.എ. ഡയറക്ടര്‍ ജനറല്‍ മാതര്‍ അല്‍ തായര്‍ പറഞ്ഞു. ആര്‍.ടി.എ.യുടെ ഉന്നതതല സംഘം പറക്കും ടാക്‌സി നിര്‍മിക്കുന്ന വോളോകോപ്റ്റര്‍ കമ്പനി സന്ദര്‍ശിച്ചു സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തി. പറക്കും ടാക്‌സികളുടെ പ്രവര്‍ത്തനം സംബന്ധിച്ചുള്ള നിയമനിര്‍മാണത്തിന് ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുമായി ആര്‍.ടി.എ. കൂടിയാലോചനകള്‍ നടന്നുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.

INDIANEWS24.COM Gulf Desk

Leave a Reply