jio 800x100
jio 800x100
728-pixel-x-90
<< >>

ദുബായില്‍ നിന്നും കൊച്ചിയില്‍ വന്നുപോകാന്‍ 16,000 രൂപ; വമ്പന്‍ ഓഫറുമായി എമിറേറ്റ്‌സ്

ദുബായ്: കേരളം ഉള്‍പ്പെടെ യു എ ഇയില്‍നിന്നും ലോകത്തെ വിവിധ സ്ഥലങ്ങളിലേക്ക് സന്ദര്‍ശിക്കുന്നതിനായി പ്രമുഖ വിമാനക്കമ്പനിയായ എമിറേറ്റ്‌സ് വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു. ഇക്കണോമി, ബിസിനസ് ക്ലാസുകളിലും ഇത് ബാധകമാക്കിയിട്ടുണ്ട്. തിങ്കളാഴ്ച്ച മുതല്‍ വരുന്ന മാത്രമേ ബുക്കിങ്ങ് സാധിക്കുകയുള്ളൂ. ജനുവരി 12 മുതല്‍ 2018 നവംബര്‍ 30 വരെയുള്ള യാത്രകളാണ് പ്രത്യേക നിരക്കില്‍ ബുക്ക് ചെയ്യാന്‍ സാധിക്കുക. നിബന്ധനകള്‍ ബാധകമാണ്.

ദുബായില്‍ നിന്നും കൊച്ചിയിലേക്കും തിരിച്ചും ഇക്കണോമി ക്ലാസില്‍ പോകുന്നതിന് 905 ദിര്‍ഹം (ഏകദേശം 16,000ത്തോളം രൂപ)ആണ് നല്‍കേണ്ടത്. തിരുവനന്തപുരത്തേക്കാണെങ്കില്‍ അല്‍പ്പം കൂടുതലാകും മുംബൈയിലേക്കും ഡല്‍ഹിയിലേക്കും പോകാന്‍ കൊച്ചിക്കു സമാനമായ തുകയാണ്. ബെംഗളൂരു (1195 ദിര്‍ഹം), അഹമ്മദബാദ് (1305 ദിര്‍ഹം), കൊല്‍ക്കത്ത (1395 ദിര്‍ഹം) എന്നിവിടങ്ങളിലേക്ക് അയിരം ദിര്‍ഹത്തിന് മേലെ ചാര്‍ജ് വരും. പ്രത്യേക ഓഫറുകളും ടിക്കറ്റ് നിരക്കില്‍ ഇളവുള്ള രാജ്യങ്ങളുടെ പട്ടികയും നിബന്ധനകളും അറിയാന്‍ എമിറേറ്റ്‌സിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

INDIANEWS24.COM Gulf Desk

Leave a Reply