728-pixel-x-90-2-learn
728-pixel-x-90
<< >>

ദുബായില്‍ ഡ്രൈവിംഗ് ടെസിറ്റിന് മലയാളവും

ദുബായ്:ഡ്രൈവിംഗ് ലൈസന്‍സിനായുള്ള ദുബായിലെ പരീക്ഷകളും ക്ലാസുകളും ഇനി മുതല്‍ മലയാളത്തിലും നടത്തും.സെപ്തംബര്‍ മുതല്‍ ഇത് പ്രാബല്യത്തിലാക്കാനാണ് ദുബായിലെ വാഹന അതോറിറ്റിയായ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി(ആര്‍ ടി എ) തീരുമാനിച്ചിരിക്കുന്നത്.മലയാളത്തിന് പുറമെ മറ്റ് ആറ് ഭാഷകളില്‍ കൂടി ലൈസന്‍സ് ടെസ്റ്റ് നടത്തും.

ചൈനീസ്, റഷ്യന്‍, ഹിന്ദി, ബംഗാളി, തമിഴ് എന്നീ ഭാഷകള്‍കൂടിയാണ് മലയാളത്തിനൊപ്പം ചേര്‍ക്കുന്നത്.നിലവില്‍ ഇംഗ്ലീഷ്, അറബിക്, ഉറുദു ഭാഷകളും പത്താന്‍ ഭാഷയായ പഷ്‌തോയിലും ഓഡിയോ ഉണ്ട്.ഡ്രൈവിംഗ് ടെസ്റ്റിന്റെ ഭാഗമായുള്ള കംപ്യൂട്ടര്‍ വഴിയുള്ള 30 മിനിറ്റ് പരിജ്ഞാന പരീക്ഷയ്ക്ക് ചോദ്യങ്ങള്‍ മലയാളത്തില്‍ ലഭിക്കുന്നതിനൊപ്പം മലയാളത്തില്‍ ഹെഡ് ഫോണിലൂടെ ഓഡിയോയും ലഭ്യമാകും.മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യമാണ് പരീക്ഷയിലുള്ളത്.ഡ്രൈവിംഗ് പരിശീലനത്തിന് അപേക്ഷ നല്‍കുമ്പോള്‍ ഭാഷ തിരഞ്ഞെടുക്കാം.

പുതിയതായി അനുവദിച്ച ഭാഷകളില്‍ സെപ്റ്റംബര്‍ മുതല്‍ പരീക്ഷയെഴുതാമെങ്കിലും ചില ഡ്രൈവിംഗ് സ്‌കൂളുകളില്‍ ക്ലാസുകള്‍ ആദ്യം ഈ ഭാഷകളില്‍ ലഭ്യമായിരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.ഐമിറേറ്റ്‌സ് ഡ്രൈവിംഗ് ഇന്‍സ്റ്റിറ്റിയൂട്ട്,ബെല്‍ഹാസ ഡ്രൈവിംഗ് സെന്റര്‍,അല്‍ അഹ്‌ലി ഡ്രൈവിംഗ് സെന്റര്‍,ദുബായ് ഡ്രൈവിംഗ് സെന്റര്‍,ഗലദാരി മോട്ടോര്‍ ഡ്രൈവിംഗ് സ്‌കൂള്‍, ഡ്രൈവ് ദുബായ് എന്നിങ്ങനെ സര്‍ക്കാര്‍ അംഗീകൃത ആറ് ഡ്രൈവിംഗ് സ്‌കൂളുകളാണ് ദുബായിലുള്ളത്.

INDIANEWS24.COM Gulf Desk

Leave a Reply