728-pixel-x-90-2-learn
728-pixel-x-90
<< >>

ദുബായില്‍ കത്തി ചാമ്പലായ വിമാനത്തിലെ യാത്രക്കാര്‍ക്ക് 4.67 ലക്ഷം വീതം

ദുബായ്:തിരുവനന്തപുരത്തു നിന്നെത്തി ദുബായി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ കത്തിചാമ്പലായ വിമാനത്തില്‍ യാത്ര ചെയ്തിരുന്നവര്‍ക്കെല്ലാം 4.67 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും.ആ യാത്രയില്‍ ഉണ്ടായിരുന്ന സഞ്ചാരികള്‍ക്കെല്ലാം ഏഴായിരം അമേരിക്കന്‍ ഡോളര്‍(4.67 ലക്ഷം ഇന്ത്യന്‍ രൂപ) വീതം നഷ്ടപരിഹാരം നല്‍കാന്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് തീരുമാനിക്കുകയായിരുന്നു.അപകടത്തില്‍ യാത്രക്കാര്‍ സുരക്ഷിതരായിരുന്നുവെങ്കിലും വിമാനത്തില്‍ അടങ്ങിയിരുന്ന ബാഗേജുകള്‍ ഒന്നുപോലും കിട്ടിയിരുന്നില്ല.

യാത്രക്കാരുടെ സാധനങ്ങള്‍ നഷ്ടപ്പെട്ടതിന് 2000 ഡോളറാണ് വിമാനക്കമ്പനി കണക്കാക്കിയിരിക്കുന്നത്.അപകടത്തെ തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷങ്ങള്‍ക്കും സമയനഷ്ടത്തിനുമായി ഓരോ ആള്‍ക്കും അയ്യായിരം ഡോളര്‍ വീതവും നല്‍കുവാനാണ് തീരുമാനം.വിമാനത്തില്‍ യാത്രചെയ്തിരുന്ന എല്ലാ യാത്രക്കാര്‍ക്കും എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ഇതു സംബന്ധിച്ച് സന്ദേശങ്ങള്‍ അച്ചുകഴിഞ്ഞു.അന്ന് യാത്ര ചെയ്തതിനുള്ള രേഖകളും പാസ്‌പോര്‍ട്ട് അടക്കമുള്ള തിരിച്ചറിയല്‍ രേഖകളും സമര്‍പ്പിക്കുന്ന മുറയ്ക്ക് പണം അയച്ചുകൊടുക്കുന്നതാണെന്ന് സന്ദേശത്തില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ബുധനാഴ്ച്ചയാണ് 282 യാത്രക്കാരും 18 ജീവനക്കാരുമായി എത്തിയ എമിറേറ്റ്‌സ് വിമാനം കത്തി ചാമ്പലായത്.തിരുവനന്തപുരത്തു നിന്നുള്ള വിമാനത്തില്‍ കൂടുതല്‍ യാത്രക്കാരും മലയാളികളായിരുന്നു.എയര്‍ലൈന്‍ ജീവനക്കാരുടെ സമയോചിതമായ പ്രവര്‍ത്തനം മൂലം അപകടത്തില്‍ ആരും മരണമടഞ്ഞിരുന്നില്ല.ആഗോളതലത്തില്‍ വലിയ പ്രശംസ പിടിച്ചുപറ്റിയ ജീവനക്കാരുടെ രക്ഷാപ്രവര്‍ത്തനം വലിയ വാര്‍ത്തയായിരുന്നു.

INDIANEWS24.COM Gulf Desk

Leave a Reply