728-pixel-x-90-2-learn
728-pixel-x-90
<< >>

ദുബായില്‍ എമിഗ്രേഷന് പാസ്‌പോര്‍ട്ട് വേണ്ട സ്മാര്‍ട്ട്‌ഫോണ്‍ മതി

ദുബായ്: ലോകത്ത് ആദ്യമായി പാസ്‌പോര്‍ട്ടില്ലാതെ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാവുന്ന സംവിധാനം ദുബായ് എയര്‍പോര്‍ട്ടില്‍. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നിലാണ് സ്മാര്‍ട്ട് ഫോണ്‍ വഴി എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാവുന്ന സംവിധാനം ആരംഭിച്ചത്.

പാസ്‌പോര്‍ട്ടിനും എമിറേറ്റ്‌സ് ഐഡിക്കും പകരം ഇനി ഇവിടെയെത്തുന്ന യാത്രക്കാര്‍ ഇ-ഗെയ്റ്റില്‍ എമിറേറ്റ് സ്മാര്‍ട്ട് വാലെ ആപ്പ് ഉള്ള സ്മാര്‍ട്ട് ഫോണ്‍ കാണിച്ചാല്‍ യാത്രാനുമതി ലഭിക്കും. വിമാനത്താവളത്തിന്റെ നിര്‍ഗമന ഹാളില്‍ സജ്ജമാക്കിയ സംവിധാനം ദുബായ് പോലീസ് ഉപമേധാവി ലഫ്. ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീമും ദുബായ് താമസ കുടിയേറ്റ വകുപ്പ് തലവന്‍ മുഹമ്മദ് അഹ്മദ് അല്‍ മറിയും ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്തു. എമിറേറ്റ്‌സ് സ്മാര്‍ട്ട് വാലെ എന്ന് പേരിട്ട പദ്ധതി ദുബായിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും വ്യാപിപ്പിക്കും.

INDIANEWS24.COM Gulf Desk

Leave a Reply