728-pixel-x-90-2-learn
728-pixel-x-90
<< >>

ദുബായില്‍ ഉന്നത നിലവാരത്തിലെ സിനിമ ആസ്വാദനം

ദുബായ്: സിനിമ കാണാന്‍ ഇതിനേക്കാള്‍ വലിയ നിലവാരം മറ്റൊന്ന് ഉണ്ടാവേണ്ടിയിരിക്കുന്നു.ആഡംബരത്തോടെയും പ്രൗഢിയോടെയും സിനിമ ആസ്വദിക്കാന്‍ അവസരമൊരുക്കുന്ന പുതുപുത്തന്‍ തിയേറ്റര്‍ അനുഭവമാണ് താരം.20 സീറ്റുകള്‍ മാത്രമുള്ള ഇവയെ ബോടീക്ക് തിയേറ്റര്‍ എന്നാണ് പറയുക.ദുബായ് ബോക്‌സ് പാര്‍ക്കിലെ റോക്‌സി സിനിമാസ് ആണ് ഈ അവസരം ഒരുക്കിയിരിക്കുന്നത്.

പാശ്ചാത്യ രാജ്യങ്ങളെപോലും അസൂയപ്പെടുത്തുന്ന ഷോപ്പിംഗ് അനുഭവമാണ് ബോക്‌സ് പാര്‍ക്കിലേത്.അതിന് പുറമെ റോക്‌സി സിനിമാസ് ഒരുക്കിയി ബോട്ടീക് തിയേറ്റര്‍ കൂടി ആകുമ്പോല്‍ ഒന്നും പറയേണ്ടതില്ല.അതിനൂതന സംവിധാനങ്ങളുടെ അകമ്പടിയില്‍ ഇഷ്ടമുള്ള സിനിമ കാണാനുള്ള അവസരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കണ്ടെയ്‌നറുകള്‍കൊണ്ട് തീര്‍ത്തിരിക്കുന്ന സിനിമാശാല ഒരു ഹോട്ടലിന്റെ പ്രതീതി നല്‍കുന്നു. റിസപ്ഷനില്‍നിന്ന് ടിക്കറ്റെടുക്കാം.സിനിമയ്ക്കുമുമ്പും പിമ്പും വര്‍ത്തമാനം പറഞ്ഞിരിക്കാനും ഭക്ഷണം കഴിക്കാനും ഇവിടെ ഹോട്ടലുകളെ തോല്‍പ്പിക്കുന്ന സംവിധാനങ്ങളുണ്ട്. വേണമെങ്കില്‍ ഒരു തിയേറ്റര്‍ ഷോ മൊത്തമായി ബുക്ക് ചെയ്ത് പ്രദര്‍ശനം ആസ്വദിക്കാനുള്ള സൗകര്യവും റോക്‌സി ബോക്‌സ് പാര്‍ക്കില്‍ ഒരുക്കുന്നു.

ഇറ്റലിയില്‍നിന്ന് ഇറക്കുമതി ചെയ്ത്, കൈകൊണ്ടുനിര്‍മിച്ച ചുവപ്പുനിറത്തിലുള്ള പതുപതുത്ത തുകല്‍ ഇരിപ്പിടങ്ങളും, കാലുയര്‍ത്തി വെക്കാനുള്ള പീഠവും തിയേറ്ററുകളിലുണ്ട്. മികച്ച സിനിമ പ്രൗഢിയോടെയും പ്രതാപത്തോടെയും കണ്ടാസ്വദിക്കുക എന്ന സന്ദേശമാണ് ബൊട്ടീക് തിയേറ്ററുകള്‍ പ്രേക്ഷകന് സമ്മാനിക്കുന്നത്. മിറാസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ബോക്‌സ് പാര്‍ക്ക്. പുതിയ സിനിമകള്‍ക്കൊപ്പം ക്ലാസിക്കുകളും, അക്കാദമി പുരസ്‌കാരം സ്വന്തമാക്കിയ സിനിമകളും ആവശ്യക്കാര്‍ക്ക് മുന്നില്‍ റോക്‌സി സിനിമാസിന്റെ അഭ്രപാളിയില്‍ തെളിയും.

INDIANEWS24.COM Gulf Desk

Leave a Reply