ദുബായ്: അടുത്തിടെ ആരംഭിച്ച അമര്‍ സേവന കേന്ദ്രങ്ങള്‍ വഴി ദുബായില്‍ നാല്പതിനായിരത്തോളം വിസാ ഇടപാടുകള്‍ നടത്തിയതായി റിപ്പോര്‍ട്ട്. ദുബായ് താമസ കുടിയേറ്റ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. താമസ കുടിയേറ്റ വകുപ്പിന്റെ ഓഫിസുകളില്‍ പോകാതെ വിസാ ഇടപാടുകള്‍ പൂര്‍ണമായി നടത്താനാകും എന്നതാണു അമര്‍ സേവാ കേന്ദ്രത്തിന്റെ സവിശേഷത. വിസാ ഇടപാടുകള്‍ക്കായി പുതുതായി ആരംഭിച്ച ടൈപ്പിങ് സെന്ററുകള്‍ക്കു പകരമാണ് അമര്‍ സെന്ററുകള്‍ ആരംഭിച്ചത്. നവംബര്‍ മുതലാണു വിസാ ഈടപാടുകള്‍ അമര്‍ കേന്ദ്രങ്ങള്‍ വഴിയാക്കിയത്. രണ്ടുമാസത്തിനുള്ളില്‍ 44,100 ഇടപാടുകളാണു കേന്ദ്രങ്ങള്‍ വഴി പൂര്‍ത്തിയാക്കിയതെന്നാണ് അധികൃതര്‍ പറയുന്നത്. പതിനഞ്ച് അമര്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്ന ദുബായില്‍ ഇവയുടെ കാര്യശേഷി വര്‍ധിപ്പിക്കാനും എണ്ണം അന്പതാക്കാനുമുള്ള നടപടികളും പരിഗണിക്കുന്നുണ്ട്. ഒരോ അമര്‍ കേന്ദ്രത്തിലും ദിവസം ആറായിരം ഇടപാട് എന്ന തരത്തിലേക്കാകും പ്രവര്‍ത്തനശേഷി വര്‍ധിപ്പിക്കുക. INDIANEWS24.COM