728-pixel-x-90-2-learn
728-pixel-x-90
<< >>

ദുബായില്‍ അടിയന്തര ഘട്ടങ്ങള്‍ക്കായി മൂന്ന് ഹെലിപാഡുകള്‍

ദുബായ്:അടിയന്തര ഘട്ടങ്ങളിലെ സേവനങ്ങള്‍ക്കായി ദുബായില്‍ മൂന്ന് ഹെലിപാഡുകള്‍ നിര്‍മ്മിക്കും.മെട്രോ പാതകള്‍ കടന്നുപോകുന്ന റാഷിദിയ,ഖിസൈസ്,ജബര്‍അലി എന്നിവിടങ്ങളിലായിരിക്കും ഹെലിപാഡ് നിര്‍മ്മിക്കുകയെന്ന് ദുബായിലെ റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി(ആര്‍ ടി എ)അധികൃതകര്‍ അറിയിച്ചു.

ആര്‍ ടി എ ചെയര്‍മാന്‍ മതര്‍ അല്‍ തായറിന്റെയും ദുബായ് പോലീസ് മേധാവി മേജര്‍ ജനറല്‍ ഖമീസ് മതര്‍ അല്‍ മസീന എന്നിവര്‍ തമ്മിലുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.രണ്ട് വകുപ്പുകളുടെയും സഹകരണത്തെ തുടര്‍ന്ന് പത്ത് മാസം കൊണ്ട് ദുബായ് ട്രാമിന്റെ സുരക്ഷിതത്ത്വത്തിലും സംരക്ഷണത്തിലും ഏറെ പുരോഗതിയുണ്ടായതായി യോഗം വിലയിരുത്തി.

INDIANEWS24.COM Gulf Desk

Leave a Reply