728-pixel-x-90-2-learn
728-pixel-x-90
<< >>

ദുബായില്‍ അഞ്ച് മിനിറ്റുകൊണ്ട് ബിസിനസ്സ് ലൈസന്‍സ് ലഭിക്കുന്ന സംവിധാനം

ദുബായ്: അഞ്ച് മിനുറ്റ്‌കൊണ്ട് ബിസിനസ് ലൈസന്‍ ലഭിക്കുന്ന ഇന്‍സ്റ്റന്റ് ലൈസന്‍സ് സംവിധാനം ദുബായില്‍ നിലവില്‍ വന്നു. ദുബായ് ഇക്കണോമിയുടെ ബിസിനസ് രജിസ്‌ട്രേഷന്‍ ആന്‍ഡ് ലൈസന്‍സിംഗ്(ബി ആര്‍ എല്‍) വിഭാഗം പദ്ധതി ഉദ്ഘാടനം ചെയ്തു.

ബിസിനസ് രജിസ്‌ട്രേഷനും ലൈസന്‍സിനും വേണ്ട സമയം 90 ശതമാനം കുറയ്ക്കുന്നതാണ് ഇന്‍സ്റ്റന്റ് ലൈസന്‍സ് സംവിധാനം. ഈ രീതിയില്‍ ബിസിനസ് ലൈസന്‍സ് ലഭ്യമാക്കുന്നതിന് കമ്പനി ഓഫീസിന്റെ വാടകക്കരാറോ, പ്രവര്‍ത്തിക്കുന്ന സ്ഥലത്തിന്റെ രേഖകളോ ആദ്യം ആവശ്യമില്ല. പിറ്റേ വര്‍ഷം ലൈസന്‍സ് പുതുക്കുന്ന സമയത്ത് നല്‍കിയാല്‍ മതിയാകും.പൊതുമേഖലാസ്ഥാപനങ്ങള്‍, ഓഹരി പങ്കാളിത്തമുള്ള കമ്പനികള്‍ എന്നിവയ്ക്കു പുതിയ സംവിധാനം വഴി റജിസ്റ്റര്‍ ചെയ്യാനാവില്ല.

ദുബായ് ഇക്കണോമിയുടെ ഔട്ട് സോഴ്‌സിംഗ് സെന്ററുകള്‍, ഹാപ്പിനെസ്, സ്മാര്‍ട് ലോഞ്ചുകള്‍ തുടങ്ങിയവ വഴി ഇന്‍സ്റ്റന്റ് ലൈസന്‍സിനായി അപേക്ഷിക്കാം. ഇതിനായി ബിസിനസ് പങ്കാളികളില്‍ ഒരാളെങ്കിലും നേരിട്ട് ഹാജരാകണം. എല്ലാ പങ്കാളികളുടെയും മാനേജരുടെയും പാസ്‌പോര്‍ട്ട്, വീസ പകര്‍പ്പുകള്‍, സ്‌പോണ്‍സറുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്, കമ്പിനി സംബന്ധിച്ച വിശദാംശങ്ങള്‍ തുടങ്ങിയവ ഹാജരാക്കണം. കച്ചവട ലൈസന്‍സാണ് വേണ്ടതെങ്കില്‍ സ്മാര്‍ട്ട് ലോഞ്ച് വഴിയോ വെബ്‌സൈറ്റ് വഴിയോ നടപടികള്‍ പൂര്‍ത്തിയാക്കാം.

INDIANEWS24.COM Gulf Desk

Leave a Reply