728-pixel-x-90-2-learn
728-pixel-x-90
<< >>

ദുബായിലെ വ്യാജവാര്‍ത്തകള്‍; വിശദീകരണവുമായി പോലീസ് അധികൃതര്‍

ദുബായ്: സോഷ്യല്‍ മീഡിയകള്‍ വഴി വ്യാജവാര്‍ത്ത പ്രചരിക്കുന്നതോടെ ദുബായ് പോലീസ് വിശദീകരണവുമായി രംഗത്തെത്തി.സോഷ്യല്‍ മീഡയകളില്‍ വന്നതെല്ലാം തെറ്റായവാര്‍ത്തകളാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇത്തരം വ്യാജവാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലാകുകയും ചെയ്തിരുന്നു.

ദുബായിലെ റോഡുകളില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറയെ കുറിച്ചായിരുന്നു ഒരുവാര്‍ത്ത.വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ പകര്‍ത്താന്‍ കഴിയുന്നവിധത്തില്‍ റോഡുകളില്‍ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്.വീഡിയോയിലൂടെ ഡ്രവിംഗ് ചെയ്യുന്നവര്‍ കുടുങ്ങിയാല്‍ ആയിരം ദിര്‍ഹം പിഴയും ലൈസന്‍സില്‍ 12 ബ്ലാക്ക്‌പോയിന്റുമായിരിക്കും ശിക്ഷയെന്നും വിശദീകരിച്ചിരുന്നു.റോഡരികില്‍ ക്യാമറ സ്ഥാപിക്കുന്ന തരത്തില്‍ ചിത്രങ്ങളും നല്‍കിയിരുന്നു.എന്നാല്‍ റോഡില്‍ ക്യാമറകളൊന്നും സ്ഥാപിച്ചിട്ടില്ലെന്നും ഡ്രൈവിംഗിനിടെ മൊബൈല്‍ ഉപയോഗിച്ചാല്‍ 200 ദിര്‍ഹം പിഴയും ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയിന്റുകളിടുന്നതും ആയിരിക്കും ശിക്ഷയെന്നും പോലീസ് വ്യക്തമാക്കി.

കൂടാതെ ദുബായിലെ ഒരു കെട്ടിടത്തിന് മുകളില്‍ നിന്ന് വീണുമരിക്കുന്ന ദൃശ്യം എന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ടുള്ള വീഡിയോ ആണ്‌ മറ്റൊന്ന്.സത്യത്തില്‍ കെട്ടിടത്തിന് മുകളില്‍ നിന്നും സ്ലിംഗ് ഷോട്ടിലൂടെ ഒരാള്‍ പറക്കുന്നതാണ് വീഡിയോ.ഒരാളുടെ മരണം എന്ന പേരില്‍ ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും സംഭവം വൈറലായി.ഒരു പരസ്യചിത്രത്തിനുവേണ്ടി ഷൂട്ട് ചെയ്ത വീഡിയോ ക്ലിപ്പുകള്‍ ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്നും ദുബായ് പോലീസ് അറിയിച്ചു.

ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉണ്ടാക്കുന്നതിന്റെ വീഡിയോയും ഇത്തരത്തില്‍ വ്യാജമായി പ്രചരിപ്പിക്കപ്പെടുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.ഭക്ഷ്യ സംബന്ധമായ വ്യാജവാര്‍ത്തകള്‍ പരക്കുന്നത് കൂടിയതോടെ ദുബായ് മുന്‍സിപ്പാലിറ്റി കണ്‍ഫേംഡ് ന്യൂസ് എന്ന പദ്ധതിക്ക് തന്നെ തുടക്കമിട്ടു.800900 എന്ന നമ്പറില്‍ വിളിച്ചാല്‍ വാര്‍ത്തകള്‍ ശരിയാണോയെന്ന് പരിശോധിക്കാനുള്ള സൗകര്യവും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.

INDIANEWS24.COM Gulf Desk

Leave a Reply