728-pixel-x-90-2-learn
728-pixel-x-90
<< >>

ദുബായിലെ വിനോദസ്ഥലങ്ങളില്‍ പുകവലിക്ക് നിരോധനം

ദുബായ്:എമിറേറ്റില്‍ വിനോദവുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും പുകവലി നിരോധിച്ചതിന്റെ പേരില്‍ കര്‍ശന നടപടികള്‍.കഴിഞ്ഞ ദിവസം ദുബായ് മുന്‍സിപ്പാലിറ്റി കഫേ അധികൃതര്‍ പൂട്ടിച്ചു.മറ്റ് 74 സ്ഥാപനങ്ങള്‍ക്ക് പിഴയും ചുമത്തി.

ബില്യാര്‍ഡ്‌സ്, സ്‌നൂക്കര്‍, ഇലക്ട്രോണിക് ഗെയിംസ് മേഖല, ഇന്റര്‍നെറ്റ് കഫേ ഉള്‍പ്പെടെ വിനോദവുമായി ബന്ധപ്പെട്ട എല്ലാ സ്ഥലങ്ങളിലും പുകുവലി നിരോധിച്ചിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി വകുപ്പ് ഡയറക്ടര്‍ രേധ സല്‍മാന്‍ അറിയിച്ചു.കഴിഞ്ഞ മാസം 200 സ്ഥലങ്ങളിലാണു മുനിസിപ്പാലിറ്റി പരിശോധന നടത്തിയത്.മേഖലയില്‍ 73 സ്ഥാപനങ്ങള്‍ക്ക് പുവലിക്കുന്നതിന് അനുവാദം നല്‍കിയിട്ടുള്ളതായും അധികൃതര്‍ അറിയിച്ചു.

INDIANEWS24.COM Gulf Desk

Leave a Reply