728-pixel-x-90-2-learn
728-pixel-x-90
<< >>

ദുബായിലെ റോഡുകള്‍: ക്ഷമിക്കൂ, ശ്രദ്ധിക്കൂ…. ജീവന്‍ പരിപാലിക്കാം

ദുബായില്‍ വാഹനം തട്ടിയുണ്ടാകുന്ന അപകടങ്ങളില്‍ പെട്ട് മരിക്കുന്നതില്‍ കൂടതലും ഇന്ത്യക്കാര്‍.എമിറേറ്റിലെ ട്രാഫിക് പോലീസിന്റെ കണക്കു പ്രകാരം 2016ല്‍ മരിച്ച ഇന്ത്യക്കാര്‍ 18.അശ്രദ്ധമായി റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതാണ് പലപ്പോഴും അപകടത്തിന് കാരണമാകുന്നത്.കാല്‍നട യാത്രക്കാരായ തൊഴിലാളികളാണ് കൂടുതലും അപകടത്തില്‍പ്പെടുന്നത്.

സുരക്ഷിതമായി റോഡിന് മറുവശം എത്താന്‍ കാല്‍നടയാത്രക്കാര്‍ക്കായി മേല്‍പ്പാലങ്ങളടക്കം നിര്‍മ്മിച്ചിട്ടുണ്ട്.എന്നാല്‍ ഇവയെല്ലാം അവഗണിച്ച് ജീവന്‍ മറന്ന് റോഡിന് കുറുകെ ഓടുന്നവരാണ് കൂടുതലും.ഘട്ടറുകളും കുഴികളും തീരെയില്ലാത്ത ഇവിടത്തെ റോഡുകളിലൂടെ ചീറിയെത്തുന്ന വാഹനങ്ങള്‍ തട്ടാനുള്ള സാധ്യത കൂടുതലായുള്ളപ്പോഴാണ് തീരെ ക്ഷമയില്ലാതെ അശ്രദ്ധമായ റോഡ് മുറിച്ചുകടക്കല്‍.ഇതിന് തടയിടാന്‍ വ്യാപകമായ ബോധവല്‍ക്കരണ പരിപാടികളാണ് പോലീസ് സംഘടിപ്പിച്ച് വരുന്നത്.അപകടത്തിനിരയാകുന്നവരില്‍ കൂടുതലും തൊഴിലാളികളായതിനാല്‍ അവരെ കേന്ദ്രീകരിച്ചും ബോധവര്‍ക്കരണ പരിപാടികള്‍ നടക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം 69122 പേര്‍ നിയമം ലംഘിച്ചതായി പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ നിരീക്ഷണത്തില്‍ നിന്നും വ്യക്തമായി.തൊഴിലാളികള്‍ താമസമാക്കിയ അല്‍ഖൂസ്, ഖുസൈസ്, ജബല്‍അലി വ്യവസായമേഖലകളിലാണ് വാഹനം തട്ടിയുണ്ടാകുന്ന അപകടങ്ങള്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്ത്യ, പാക്കിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യക്കാരാണ് വാഹനം തട്ടി മരിക്കുന്നവരില്‍ കൂടുതലും.പോയ വര്‍ഷം ഇത്തരത്തില്‍ മരിച്ച രാജ്യക്കാരില്‍ പാക്കിസ്താനാണ് ഇന്ത്യയ്ക്ക് താഴെയുള്ളത്.15 പേര്‍ മരിച്ചു.മുന്‍ വര്‍ഷത്തില്‍ ഇത് ഒമ്പതായിരുന്നു.വാഹനം തട്ടിയുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കാന്‍ ബഹുവിധ പദ്ധതികള്‍ ഒരുക്കുന്നുണ്ടെങ്കിലും ഓരോ വര്‍ഷവും അപകടം കൂടി വരികയാണെന്നാണ് ദുബായ് ട്രാഫിക് പോലീസ് പറയുന്നത്.

INDIANEWS24.COM Gulf Desk

Leave a Reply