ദുബായി:റിയല്‍ എസ്റ്റേറ്റിനായി ദുബായില്‍ ഏറ്റവും കുടുതല്‍ നിക്ഷേപം നടത്തിയിരിക്കുന്ന വിദേശികള്‍ ഇന്ത്യക്കാര്‍.ഏപ്രില്‍ രണ്ടിന് ദുബായില്‍ ആരംഭിക്കാനിരിക്കുന്ന പതിമൂന്നാമത് ഇന്റര്‍നാഷനല്‍ പ്രോപ്പര്‍ട്ടി ഷോയുടെ ഭാഗമായി ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.2016ല്‍ 91 ബില്യണ്‍ ദിര്‍ഹമാണ്(1,63,944 കോടിയോളം ഇന്ത്യന്‍ രൂപ)വിദേശികള്‍ റിയല്‍ എസ്റ്റേറ്റിനായി ഇവിടെ ചിലവിട്ടത്.ഇതില്‍ 12 ബില്യണ്‍ ദിര്‍ഹവും ഇന്ത്യക്കാരുടേതാണ്.
ദുബായിയുടെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ 55,928 വിദേശ നിക്ഷേപകരാണ് പണം മുടക്കിയിരിക്കുന്നത്.ഇതില്‍ 6263 പേരും ഇന്ത്യക്കാരാണ്.ഇവിടെ ഇന്ത്യക്കാര്‍ സ്വന്തമായി വില്ലകളോ ഫ്ലാറ്റുകളോ വാങ്ങാന്‍ പണം മുടക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.ദുബായ് നല്കുന്ന സുരക്ഷിതത്വവും സുസ്ഥിരമായ സാമ്പത്തിക വളര്‍ച്ചയുമാണ് കൂടുതല്‍ വിദേശികളെ ഇവിടത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപം നടത്താന്‍ പ്രേരിപ്പിക്കുന്ന പ്രധാന കാരണമായി വിലയിരുത്തുന്നത്.നികുതിരഹിത സംവിധാനം, സുതാര്യമായ ഇടപാടുകള്‍, ഇന്ത്യയിലേക്കുള്ള ദൂരക്കുറവ് ഇതെല്ലാം നിക്ഷേപകരെ ആകര്‍ഷിക്കുന്ന മറ്റ് ഘടകങ്ങളാണ്.ഈ നിക്ഷേപങ്ങള്‍ മികച്ച പ്രതിഫലം നല്‍കുന്നതും മറ്റൊരു ഘടകമാണ്.
INDIANEWS24.COM Gulf Desk