ദുബായ്: ‘ശുചീകരണ തൊഴിലാളിയോടൊപ്പം ഒരു മണിക്കൂര്‍’ എന്ന പേരില്‍ ദുബായില്‍ നടത്തിയ പരിപാടിയില്‍ ബീച്ചുകളില്‍ നിന്ന് മാത്രം ശേഖരിച്ച മാലിന്യങ്ങളില്‍ നാല് ലക്ഷത്തോളം സിഗരറ്റ് കുറ്റികള്‍. ബീച്ചുകളില്‍ നിന്നുള്ള മാലിന്യത്തില്‍ കൂടുതലും സിഗരറ്റ് കുറ്റികളായിരുന്നു. വിവിധ മേഖലകളില്‍ നിന്നുള്ള വൊളന്റിയര്‍മാരുടെ പങ്കാളിത്തത്തോടെ മുനിസിപ്പിലാറ്റി സംഘടിപ്പിച്ച ശുചീകരണ യജ്ഞത്തില്‍ വന്‍തോതില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്തു.
സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ ജീവനക്കാരും വിദ്യാര്‍ഥികളും ഉള്‍പ്പെടെ ഇരുപതിനായിരത്തിലേറെ വൊളന്റിയര്‍മാരാണ് പരിപാടിയുടെ ഭാഗമായത്. ഇതോടനുബന്ധിച്ച് ബോധവല്‍ക്കരണ പരിപാടികളും നടത്തി. ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുമെന്ന് വേസ്റ്റ് മാനേജ്മെന്റ് വിഭാഗം ഡയറക്ടര്‍ അബ്ദുല്‍ മജീദ് സിഫായി പറഞ്ഞു.
INDIANEWS24.COM Gulf Desk