ദുബായ്: എയര്‍പോര്‍ട്ടിന് സമീപം ദുബായിലെ കാസാബ്ലാങ്ക സ്ട്രീറ്റിലുള്ള പുതിയ പാലം വെള്ളിയാഴ്ച്ച ഗതാഗതത്തിനായി തുറന്നുകൊടുക്കും. കാര്‍ഗോ വില്ലേജിനടുത്താണ് പാലം പൂര്‍ത്തിയായിരിക്കുന്നത്.
കാസാബ്ലാങ്കയില്നിന്ന് ഗര്ഹൂദിലേക്കുള്ള റോഡിലെ ലെയിനുകളുടെ എണ്ണം മൂന്നില്‍നിന്ന് നാലാക്കി. കാസാബ്ലാങ്കയിലെ ഗതാഗത തടസ്സം കുറയ്ക്കാന്‍ പദ്ധതി സഹായമാകും. 2020ഓടെ ദുബായ് അന്താരാഷ്ട വിമാനത്താവളം വഴിയാത്ര ചെയ്യുന്നവരുടെ എണ്ണം 92 ദശലക്ഷമാകും. ഇത് മുന്നില്‍ കണ്ടാണ് എയര്‍പോര്‍ട്ട് റോഡ് വികസനം നടപ്പാക്കുന്നത്.
എയര്‍പോര്‍ട്ട് കാസാബ്ലാങ്ക ഇന്റര്സെക്ഷന് വികസനത്തിന്റെ ഭാഗമാണ് എയര്‍പോര്‍ട്ടില്‍നിന്ന് കാസാബ്ലാങ്കയിലേക്കുള്ള ദിശയില്‍ വാഹനങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന പുതിയ പാലമെന്ന് ആര് ടി എ ചെയര്മാന് മാതര്‍ അല്‍ തായര്‍ പറഞ്ഞു. ഇതിനു പുറമെ ഗര്‍ഹൂദില്‍ നിന്നുള്ള വണ്ടികള്‍ക്ക് ടെര്‍മിനല്‍ ഒന്നിലേക്കും മൂന്നിലേക്കും നേരിട്ടെത്താന്‍ സാധിക്കുന്ന ബദല്‍ റോഡും നിര്‍മിക്കും.
INDIANEWS24.COM Gulf Desk