728-pixel-x-90-2-learn
728-pixel-x-90
<< >>

ദുബായിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ മികച്ച നിലവാരത്തില്‍

ദുബായ്:ഇന്ത്യന്‍ സ്‌കൂളുകള്‍ മികവിന്റെ പട്ടികയില്‍ നിലവാരം മെച്ചപ്പെടുത്തി.രണ്ട് സ്‌കൂളുകള്‍ ഔട്ട്സ്റ്റാന്‍ഡിംഗ് പട്ടികയിലിലും വെരിഗുഡ് വിഭാഗത്തില്‍ മൂന്ന് സ്‌കൂളുകളും ഗുഡ് വിഭാഗത്തില്‍ പത്തും ആക്‌സറ്റബിള്‍ വിഭാഗത്തില്‍ 11 സ്‌കൂളുകളും ഇടംപിടിച്ചു.ദ നോളജ് ആന്‍ഡ് ഹ്യൂമാന്‍ ഡെവലപ്‌മെന്റ് അതോറിറ്റി(കെ എച്ച് ഡി എ) നടത്തിയ പരിശോധനയിലാണ് ഇവിടത്തെ ഇന്ത്യന്‍ സ്‌കൂളുകള്‍ നില മെച്ചപ്പെടുത്തിയതായി വ്യക്തമായത്.

വിദേശത്തു നിന്നുള്ള പ്രൈവറ്റ് സ്‌കൂളുകളുടെ നിലവാരം പരിശോധിക്കാനും ആവശ്യമായ ഉപദേശങ്ങല്‍ നല്‍കാനുമുള്ള ദുബായ് സര്‍ക്കാരിന്റെ സംഘടനയാണ് കെ എച്ച് ഡി എ.വര്‍ഷം തോറും ഇത്തരത്തില്‍ സ്‌കൂളുകളെ വിലയിരുത്തിവരുന്നു.ദുബായ് ഇന്ത്യന്‍ ഹൈസ്‌കൂള്‍, ജെംസ് മോഡേണ്‍ അക്കാദമി എന്നിവയാണ് ഔട്ട്സ്റ്റാന്‍!ഡിങ്ങിലെത്തിയ രണ്ടു സ്‌കൂളുകള്‍.ഇതില്‍ ഇന്ത്യന്‍ ഹൈസ്‌കൂള്‍ തുടര്‍ച്ചയായ ആറാം തവണയാണ് മികച്ച നിലവാര പട്ടികയില്‍ ഇടംപിടിക്കുന്നത്. ദുബായിലെ മൊത്തം 33 ഇന്ത്യന്‍ സ്‌കൂളുകളില്‍ 30 എണ്ണത്തിലാണ് പരിശോധന നടന്നത്.54 ശതമാനം സ്‌കൂളുകളും ദേശീയ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നതായും കണ്ടെത്തി.

INDIANEWS24.COM Gulf Desk

Leave a Reply