728-pixel-x-90-2-learn
728-pixel-x-90
<< >>

വിദേശികള്‍ക്ക്‌ കേസുകളുണ്ടോയെന്നു ഓണ്‍ലൈനായി അറിയാവുന്ന സംവിധാനം ദുബായില്‍ ഒരുങ്ങി

ദുബായ്: വിദേശത്തു നിന്നും മറ്റും എത്തി താമസമാക്കിയവര്‍ക്ക് യാത്രാനിരോധനമോ സാമ്പത്തിക കേസോ ഉണ്ടോയെന്ന് ഓണ്‍ലൈനില്‍ പരിശോധിക്കാവുന്ന സംവിധാനം ദുബായ് പൊലീസ് ഒരുക്കി. ഈ സൗകര്യത്തോടെ യാത്രയ്ക്കായി വിമാനത്താവളത്തിലെത്തുമ്പോള്‍ നടപടി ക്രമങ്ങള്‍ക്കിടെ പെട്ടെന്ന് കേസുകളെ പറ്റി അറിയുന്നത് ഒഴിവാക്കാന്‍ സാധിക്കും. 24 മണിക്കൂറും പൊലീസ് ആപ്പിലോ വെബ്‌സൈറ്റിലോ സേവനം ലഭ്യമാണ്.

സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ഏതെങ്കിലും കേസ് താമസക്കാരനെതിരെ ദുബായ് പൊലീസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ മനസ്സിലാകും. നിലവില്‍, യാത്രയ്ക്കായി വിമാനത്താവളത്തില്‍ എത്തുമ്പോഴാണു യാത്രാവിലക്കുണ്ടെന്ന കാര്യം പലരും അറിയുന്നത്. ഈ അസൗകര്യം ഒഴിവാക്കാനാണു നടപടി. സിഐഡി വിഭാഗവുമായി സഹകരിച്ചാണ് ഇത്തരമൊരു സ്മാര്‍ട് സേവനത്തിനു രൂപം നല്‍കിയതെന്നു ദുബായ് പൊലീസ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഖാലിദ് നാസര്‍ അല്‍ റസൂഖി പറഞ്ഞു.ഏതെങ്കിലും പൊലീസ് സ്റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അറിയാനാകും. കേസുണ്ടോയെന്ന് അറിയാന്‍ താമസക്കാര്‍ക്കു പൊലീസ് സ്റ്റേഷനില്‍ എത്തേണ്ട സാഹചര്യവും ഒഴിവാകും.

INDIANEWS24.COM  GULF DESK

Leave a Reply