ദുബായ്: കനത്ത മൂടല്‍ മഞ്ഞ് കാരണം ദുബായിലെയും ഷാര്‍ജയിലേയും വിമാന സര്‍വ്വീസുകള്‍ വൈകാനിടയായി. വരും ദിവസങ്ങളിലും മൂടല്‍ മഞ്ഞ് കൂടാനിടയുണ്ടെന്നാണ് കാലവസ്ഥ കേന്ദ്രം നല്കുന്ന സൂചന.
അല്‍മക്തൂം, ഷാര്‍ജ്ജ, മലീഹ, അല്‍ സ്വെയിഹാന്‍ എന്നിവിടങ്ങളില്‍ ദൂരക്കാഴച്ച വലിയതോതില്‍ കുറയാനിടയാകുംവിധം മൂടല്‍മഞ്ഞ് രൂപപ്പെട്ടു. ശനിയാഴ്ച്ച വെളുപ്പിന് മൂന്നിനും രാവിലെ ഒമ്പതിനും ഇടയില്‍ ദുബായില്‍ നിന്നും പുറപ്പെടേണ്ടതും ഇവിടെ ലാന്‍ഡ് ചെയ്യേണ്ടതുമായ 60 വിമാനങ്ങളെയാണ് ഇത് കാര്യമായി ബാധിച്ചത്. ഷാര്‍ജയിലെ വിമാനങ്ങളെല്ലാം വൈകിയാണ് പറന്നത്.
രാത്രിയിലും പുലര്‍ച്ചെയും അന്തരീക്ഷ ഈര്‍പ്പം വര്‍ദ്ധിക്കും. ഈ സാഹചര്യത്തില്‍ വരും ദിവസങ്ങളിലും മൂടല്മഞ്ഞിന് വരുംദിവസങ്ങളിലും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥകേന്ദ്രം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.
INDIANEWS24.COM Gulf Desk