jio 800x100
jio 800x100
728-pixel-x-90
<< >>

ദീലീപും മകള്‍ മീനാക്ഷിയും അനുശോചനവുമായി തൃശൂരിലെ മഞ്ജുവിന്റെ വീട്ടിലെത്തി

തൃശൂര്‍:മഞ്ജു വാര്യരുടെ മുന്‍ ഭര്‍ത്താവ്  ദീലീപും മകള്‍ മീനാക്ഷിയും മഞ്ജുവിന്റെ തൃശൂരിലെ വീട്ടില്‍ എത്തി. തിരുവനന്തപുരം ആര്‍.സി.സിയിലും, വിദേശത്തും ദീര്‍ഘനാളായി ചികിത്സയിലായിരുന്ന  മഞ്ജുവിന്റെ പിതാവ് ടി വി മാധവ വാര്യര്‍ ഇന്നാണ് നിര്യാതനായത്. കുടുംബാംഗങ്ങളെ കണ്ട് ആശ്വസിപ്പിച്ചാണ് ദിലീപ് മടങ്ങിയത്.മാതാവ് ഗിരിജയും കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു. രോഗത്തെ ഒരു ആഘോഷമാക്കിയാണ് അവര്‍ അതിനെ പ്രതിരോധിച്ചത്. ആര്‍.സി.സിയില്‍ ചികിത്സയിലിരിക്കവേ തിയേറ്ററില്‍ ഇറങ്ങുന്ന മുഴുവന്‍ സിനിമകളും കാണുകയും ഷോപ്പിംഗിനു പോകുകയും ചെയ്ത് ജീവിതം ആഘോഷമാക്കുകയുമായിരുന്നു അവര്‍. അച്ഛനും അമ്മയും ഈ അവസ്ഥ തരണം ചെയ്തതിനാല്‍  മറ്റ്  കാന്‍സര്‍ രോഗികളോട് എന്നും മഞ്ജു സ്‌നേഹത്തോടെയാണ് പെരുമാറിയിരുന്നത്. അവര്‍ക്ക് വേണ്ടിയുള്ള സഹായത്തിനും, ബോധവല്‍ക്കരണത്തിനും മുന്‍പന്തിയില്‍ അവര്‍ ഉണ്ടായിരുന്നു.manju family
INDIANEWS24 THRISSUR DESK

Leave a Reply