728-pixel-x-90-2-learn
728-pixel-x-90
<< >>

ദി ഗ്രേറ്റ്‌ മുംബൈ ഇന്ത്യന്‍ “മിസ്‌ ഫീല്‍ഡിംഗി”നൊടുവില്‍ ലസിംഗയിലൂടെ മുംബൈ ഇന്ത്യന്‍സ് ഐ പി എല്‍ ചാമ്പ്യന്‍ !!

mumbaiMI-cbenഹൈദരാബാദ്:കലാശപ്പോരില്‍ മുംബൈ ഇന്ത്യന്‍സിന് ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ഒരു റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയം.അവസാന പന്തില്‍ ലസിത് മലിംഗയുടെ പന്തില്‍ രണ്ടു റണ്‍സ് എന്ന നിലയിലായിരുന്നു ചെന്നൈ.കേവലം 59 പന്തില്‍ 80 റണ്‍സ് നേടിയ ഷെയ്ന്‍ വാട്സണ്‍ നാലാമത്തെ പന്തില്‍ റണ്‍ ഔട്ടായതായിരുന്നു മുംബൈക്ക് ചാമ്പ്യന്‍ പദവിയിലേക്ക് വഴി തുറന്നത്.2017, 2015, 2013 വർഷങ്ങളിലാണ് മുംബൈ ഇതിനു മുൻപ് ഐപിഎല്‍ കിരീടം നേടിയിട്ടുള്ളത്.കിരീട നേട്ടത്തോടെ ഏറ്റവും കൂടുതൽ തവണ ഐപിഎൽ ചാംപ്യൻമാരാകുന്ന ടീമെന്ന റെക്കോർഡും മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി.

നേരത്തെ ലസിത് മലിംഗയുടെ ഓവറില്‍ ഇരുപത് റണ്‍സ് വാട്സനും ബ്രാവോയും ചേര്‍ന്ന് നേടിയെങ്കിലും അവസാന ഓവര്‍ ലസിത് മലിംഗ അവിസ്മരണീയമാക്കി.ജസ്പ്രീത് ബുംറയുടെ മികവുറ്റ ബൌളിംഗാണ് തുടരെയുള്ള മിസ്‌ ഫീല്‍ഡിംഗില്‍ വശം കെട്ട മുംബൈ ഇന്ത്യന്‍സിനെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ട് വന്നത്. നിരവധി റണ്‍സ് ബൈ ആയും ചെന്നൈക്ക് ലഭിച്ചിരുന്നു.രണ്ടു തവണ വാട്സന്റെ ഈസിയായ ക്യാച്ചുകള്‍ മുംബൈ നഷ്ടപ്പെടുത്തിയിരുന്നു.ഓരോ ലൈഫും ആഘോഷിച്ച വാട്സന്‍ ഒരു ഘട്ടത്തില്‍ ഒറ്റയ്ക്ക് ചെന്നൈ ലക്ഷ്യ സ്കോറായ 150 ലേക്ക് എത്തിക്കുമെന്ന് പ്രതീക്ഷിച്ച കാണികള്‍ക്ക് ലസിംഗയുടെ അവസാന ഓവര്‍ തിരിച്ചടിയായി.തന്റെ അനുഭവ സമ്പത്ത് ഉപയോഗപ്പെടുത്തി ലസിംഗ ഷാർദൂൽ താക്കൂറിനെ വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു.മത്സരത്തിൽ മുംബൈ താരം ലസിത് മലിംഗയെറിഞ്ഞ അവസാന ഓവറിലെ അവസാന പന്തിൽ ഒരു റൺസ് നേടിയിരുന്നെങ്കിൽ‌ മത്സരം സൂപ്പര്‍ ഓവറിലേക്കു പോകുമായിരുന്നു. പക്ഷേ ചെന്നൈ താരം ഷാർദൂൽ താക്കൂർ ഈ പന്തിൽ എൽബിഡബ്ല്യു ആയി പുറത്താകുകയായിരുന്നു. ഇത് അഞ്ചാം തവണയാണ് ചെന്നൈ ഫൈനലില്‍ പരാജയപ്പെടുന്നത്.രവീന്ദ്ര ജഡേജ (അഞ്ച് പന്തിൽ അഞ്ച്) പുറത്താകാതെ നിന്നു. മുംബൈയ്ക്കായി ജസ്പ്രീത് ബുമ്ര രണ്ടും ക്രുനാൽ പാണ്ഡ്യ, ലസിത് മലിംഗ, രാഹുൽ ചഹർ‌ എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.

നേരത്തെ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 149 റണ്‍സെടുത്തത്. കീറണ്‍ പൊള്ളാര്‍ഡ് (25 പന്തില്‍ പുറത്താവാതെ 41) ക്വിന്റണ്‍ ഡി കോക്ക് (17 പന്തില്‍ 29 ) എന്നിവരുടെ ഇന്നിങ്‌സാണ് മുംബൈയെ ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്താന്‍ സഹായിച്ചത്. ഇമ്രാന്‍ താഹിര്‍, ഷാര്‍ദുല്‍ ഠാകൂര്‍, ദീപക് ചാഹര്‍ എന്നിവര്‍ ചെന്നൈയ്ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി.ക്വിന്റണ്‍ ഡി കോക്ക് (29), രോഹിത് ശര്‍മ (15), സൂര്യകുമാര്‍ യാദവ് (15), ഇശാന്‍ കിഷന്‍ (23), ക്രുനാല്‍ പാണ്ഡ്യ (7), ഹാര്‍ദിക് പാണ്ഡ്യ (16), രാഹുല്‍ ചാഹര്‍ (0), മിച്ചല്‍ മക്ക്ലെനാഘന്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് മുംബൈക്ക് നഷ്ടമായത്. ആദ്യ വിക്കറ്റില്‍ ഡി കോക്ക്- രോഹിത് സഖ്യം 45 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഡി കോക്കിനെ തിരിച്ചയച്ച് അഞ്ചാം ഓവറില്‍ ഠാകൂര്‍ മുംബൈക്ക് ബ്രേക്ക് ത്രൂ നല്‍കി. അടുത്ത ഓവറില്‍ രോഹിത്തിനെ ചാഹര്‍ മടക്കിയയച്ചു. സൂര്യകുമാറിനേയും കിഷനേയും താഹിര്‍ പറഞ്ഞയച്ചു. പിന്നീട് പറയത്തക്ക കൂട്ടുക്കെട്ടൊന്നും മുംബൈയുടെ ബാറ്റിങ് നിരയില്‍ നിന്നുണ്ടായില്ല.നാലോവറില്‍ 26 റണ്‍സ് മാത്രം വഴങ്ങിയ ചെന്നൈയ്ക്കു വേണ്ടി ദീപക് ചഹർ മൂന്ന് വിക്കറ്റ് വീഴ്ത്തി.

INDIANEWS24 CRICKET DESK

Leave a Reply