728-pixel-x-90-2-learn
728-pixel-x-90
<< >>

ദി അദര്‍സൈഡ് ഹ്രസ്വചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നു

യൂണിലുമിനയുടെ ബാനറിൽ വിയറ്റ്നാം പ്രധാന ലൊക്കേഷനായി മലയാളത്തില്‍ ചിത്രീകരിച്ച ആദ്യ ഹ്രസ്വ ചിത്രമായ ദി അദർ സൈഡിന്റെ പ്രഥമ പ്രദർശനം അബു ദാബി സ്റ്റെപ്സ് & സ്ട്രിംഗ്സ് ഹാളിൽ നടന്നു. പ്രദർശനത്തോട് അനുബന്ധിച്ചു നടന്ന ചടങ്ങിന്റെ ഉദ്ഘാടനം പ്രമുഖ മാധ്യമ പ്രവർത്തകനും സിനിമാതാരവുമായ കെ കെ മൊയ്തീൻ കോയ നിർവ്വഹിച്ചു.മാധ്യമ , സാംസ്കാരിക പ്രവർത്തകരായ ജോണി123 തോമസ്‌ , പി എം അബ്ദുൽ റഹിമാൻ , ഹഫ്സൽ അഹമദ് , ഇടവ സൈഫ് തുടങ്ങിയ പ്രമുഖര്‍ ഉള്‍പ്പെടെയുള്ള ക്ഷണിക്കപ്പെട്ട അതിഥികളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

പ്രദർശനത്തിന് ശേഷം ഇരുപത്തിരണ്ട്‌ മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തെ കുറിച്ചു പ്രേക്ഷകർ സംവിധായകൻ , നാസിം മുഹമ്മദുമായി വിവിധ അഭിപ്രായങ്ങൾ പങ്കുവെച്ചു. ചടങ്ങിൽ നിർമ്മാതാവ് ഡെൾഫിൻ ജോർജ് അഭിനേതാക്കളായ പ്രീത ജേക്കബ്‌, അപർണ വിനോദ് , അനുഗ്രഹ ശ്രീ ഹരി , അഞ്ജന വൈശാഖ് , അനീഷ്‌ ഭാസി, ക്യാമറാമാൻ വെങ്കടേഷ് തുടങ്ങിയവർ സംബന്ധിച്ചു.

നാസിം മുഹമ്മദ് കഥയെഴുതി സംവിധാനം ചെയ്ത ചിത്രം മനുഷ്യ ജീവിതത്തിന്റെ മറ്റു വശങ്ങള്‍(The Other Side) പ്രമേയമാക്കിയിട്ടുള്ളതാണ്.ഒരു ഫോട്ടോഗ്രാഫറുടെ ജീവിതം പ്രതിപാദ്യ വിഷയമാകുന്ന ചിത്രത്തില്‍ വിയറ്റ്‌നാമിലെ സുന്ദരമായ പ്രകൃതിയും ഒരു പ്രധാന കഥാപാത്രമാണ്.വിയറ്റ്‌നാമീസ് താരങ്ങളായ ഫാംവു ഹു ഗോക്, ട്രാന്‍ ആന്‍ നാം ഫോംഗ് എന്നിവരും അഭിനയിച്ചിട്ടുണ്ട്.

യു എ ഇ എക്സ്ചേഞ്ച് പ്രധാന പ്രായോജകരായിട്ടുള്ള ദി അദർ സൈഡിന്റെ സംപ്രേക്ഷണം പ്രമുഖ ചാനൽ വഴിയും തുടർന്ന് യൂട്യൂബ് വഴിയും ഏതാനും ദിവസങ്ങൾക്കകം ഉണ്ടാകും.

INDIANEWS24.COM Movies

Leave a Reply