728-pixel-x-90-2-learn
728-pixel-x-90
<< >>

ദില്ലിയില്‍ ആപ്….

ന്യൂഡല്‍ഹി• ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.ഡല്‍ഹിയിലെ ഏഴാമത്തെ മുഖ്യമന്ത്രിയാണ് അരവിന്ദ് കേജരിവാള്‍ . ലഫ്റ്റനന്‍റ് ഗവര്‍ണര്‍ നജീബ് ജങ്അരവിന്ദ് കേജരിവാളിനും ആറു മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് എല്ലാവരും സത്യപ്രതിജ്ഞ ചെയ്തത്. 35,000 ത്തോളം പേര്‍ ചടങ്ങിനെത്തി.അഴിമതി വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് വേദിയായ രാംലീല മൈതാനിയിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍ .

കെജ് രിവാളിനൊപ്പം ക്യാമ്പിനറ്റ് മന്ത്രിമാരായി ആറു പേരും സത്യപ്രതിജ്ഞ ചെയ്തു. മനീഷ് സിസോഡിയ, സോമനാഥ് ഭാരതി, രാഖി ബിര്‍ള, സത്യേന്ദ്ര ജെയിന്‍, ഗിരീഷ് സോണി, സൗരവ് ഭരദ്വാജ് എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റവര്‍ .

ദല്‍ഹിയില്‍ ഓരോ പൗരനുമാണ് അധികാരമേറ്റതെന്ന് സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ പറഞ്ഞു. സര്‍ക്കാറിനെ ജനങ്ങള്‍ സംരക്ഷിക്കുമെന്ന് കെജ് രിവാള്‍ പ്രത്യാശ പ്രകടിപ്പിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ രാജ്യത്തെ നശിപ്പിച്ചു. അഴിമതി തുടച്ചുനീക്കാനുള്ള പോരാട്ടം തുടരുമെന്നും കെജ് രിവാള്‍ പ്രഖ്യാപിച്ചു.

നിരവധി സമരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള രാംലീലാ മൈതാനം ആദ്യമായാണ് സത്യപ്രതിജ്ഞാ ചടങ്ങിന് വേദിയാകുന്നത്. 1996ല്‍ ബി.ജെ.പിയുടെ സാഹിബ് സിങ് വര്‍മ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് ഛത്രശാല്‍ സ്റ്റേഡിയത്തിലാണ്.

പൊലീസിന്‍റെ പൂര്‍ണ നിയന്ത്രണത്തിലായിരുന്നു രാംലീല മൈതാനം . നിരീക്ഷണത്തിനും നിയന്ത്രണത്തിനും 1,600 പൊലീസുകാരെയാണു വിന്യസിച്ചിരുന്നത്. 20 ഇടങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു. ബോംബ് സ്ക്വാഡും മറ്റ് സംവിധാനങ്ങളും വേറെയുണ്ടായിരുന്നു. തനിക്ക് പൊലീസ് സുരക്ഷ വേണ്ടെന്ന് അരവിന്ദ് കേജരിവാള്‍ നിലപാടെടുത്തിട്ടുണ്ട്.

മെട്രോയിലും മറ്റു പൊതുഗതാഗത സംവിധാനങ്ങളിലുമാണ് എഎപി മന്ത്രിമാരും നേതാക്കളും സത്യപ്രതിജ്ഞാ സ്ഥലത്തെത്തിയത്.

Leave a Reply