728-pixel-x-90-2-learn
728-pixel-x-90
<< >>

ദിലീപ് ജയിലില്‍ ; 523-ാം നമ്പര്‍ തടവുകാരന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലായ നടന്‍ ദിലീപ് ആലുവ സബ്ജയിലിലെ സെല്ലില്‍.523-ാം നമ്പര്‍ തടവുകാരനായാണ് കേസിലെ 11-ാം പ്രതിസ്ഥാനത്തുള്ള ദിലീപ് സെല്ലില്‍ എത്തിയിരിക്കുന്നത്.

നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി സാധാരണ തടവുകാര്‍ക്കൊപ്പം ദിലീപിനെ ജയിലിലെത്തിച്ച് സെല്ലിലടച്ചെങ്കിലും ജയില്‍ സൂപ്രണ്ട് ഇതേവരെ എത്തിയിട്ടില്ല. കേസില്‍ നാളെ തന്നെ ജാമ്യാപേക്ഷ നല്‍കും. അതേസമയം ഗൂഢാലോചന സംബന്ധിച്ച് ഇനിയും കൂടുതല്‍ കാര്യങ്ങള്‍ അറിയാനുണ്ടെന്നും അതിനായി ദിലീപിനെ കസ്റ്റഡിയില്‍ വാങ്ങുമെന്നുമാണ് പോലീസ് വൃത്തങ്ങളില്‍ നിന്നും അറിയാന്‍ സാധിക്കുന്നത്.

കേസിലെ വിചാരണകളിലേക്ക് പോകുമ്പോള്‍ ശക്തമായ തെളിവുകള്‍ വേണം. ഇനി ഗൂഡാലോചന സംബന്ധിച്ച് കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണം. എറണാകുളം കേന്ദ്രീകരിച്ച ഹോട്ടലില്‍ നിന്ന് ക്വട്ടേഷന്‍ നല്‍കുമ്പോള്‍ ഒരു ദൃക്‌സാക്ഷി ഉണ്ടായിരുന്നു എന്നായിരുന്നു വിവരം. ഇതടക്കമുള്ള കാര്യങ്ങളില്‍ കൂടുതല്‍ ചോദ്യം ചെയ്യല്‍ വേണമെന്ന് പോലീസ് കേടതിയെ അറിയിക്കും.

INDIANEWS24.COM Kochi

Leave a Reply