728-pixel-x-90-2-learn
728-pixel-x-90
<< >>

ദിലീപ് ജയിലില്‍ നിന്നും പുറത്തിറങ്ങി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം ലഭിച്ച ദിലീപ് ആലുവ സബ്‌ജയിലില്‍ നിന്നും പുറത്തിറങ്ങി. ചൊവ്വാഴ്ച്ച വൈകീട്ട് അഞ്ചരയ്ക്ക് ശേഷമാണ് ജയില്‍ മോചിതനാകാന്‍ കഴിഞ്ഞത്. തിരക്ക് കണക്കിലെടുത്ത് ആലുവ ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ വന്‍ സുരക്ഷാ സംവിധാനങ്ങളാണ് ജയിലിന് പുറത്ത് ഒരുക്കിയിരുന്നത്.

ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് ഹൈക്കോടതി ദിലീപിന് കടുത്ത ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജാമ്യ ഉത്തരവിന്റെ പകര്‍പ്പുമായി അഭിഭാഷകന്‍ ജയിലിലേക്ക് വൈകീട്ട് അഞ്ചോടെയെത്തി. തുടര്‍ന്ന് ജയിലധികൃതരുടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി 5.35 ഓടെ പുറത്തേക്കെത്തി. ജയിലിന് പുറത്ത് കാറുമായി കാത്തുനിന്ന സഹോദരന്‍ അനൂപുമൊത്ത് വീട്ടിലേക്ക് തിരിച്ചു.

INDIANEWS24.COM Kochi

Leave a Reply