728-pixel-x-90-2-learn
728-pixel-x-90
<< >>

ദിലീപ് ജയിലില്‍ തുടരും,ജാമ്യാപേക്ഷ മൂന്നാമതും തള്ളി

കൊച്ചി: ദിലീപ് ജയിലില്‍ തുടരും.നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി. ഇത് മൂന്നാം തവണയാണ് ദിലീപിന്റെ ജാമ്യാപേക്ഷ തള്ളപ്പെടുന്നത്.

ദിലീപ് പള്‍സര്‍ സുനിയുമായി കുറ്റകൃത്യം ചെയ്യാന്‍ ഗൂഢാലോചന നടത്തിയതിന് മൂന്നു സാക്ഷികളുണ്ടെന്ന പ്രോസിക്യൂഷന്റെ നിര്‍ണായക തെളിവാണ് ദിലീപിന് ജാമ്യം നിരസിക്കാന്‍  കാരണമായത്.കേസില്‍ ദിലീപ് ഗൂഢാലോചന നടത്തിയതിന് മൂന്നു സാക്ഷികളുണ്ടെന്നും 213 തെളിവുകളുണ്ടെന്നും കാണിച്ച്  ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് മുദ്രവച്ച കവറില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു.എന്നാല്‍, തനിക്കെതിരെ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും താന്‍ നിരപരാധിയാണെന്നുമുള്ള ദിലീപിന്റെ വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല. കേസില്‍ പതിനൊന്നാം പ്രതിയാണ് ദിലീപ്.

അഡ്വക്കേറ്റ് രാംകുമാറില്‍ നിന്ന്  അഡ്വക്കേറ്റ് രാമന്‍പിള്ള വക്കാലത്ത്  ഏറ്റെടുത്ത സാഹചര്യത്തില്‍ ദിലീപുമായി അടുത്ത വൃത്തങ്ങളും കുടുംബാംഗങ്ങളും ഇക്കുറി  ദിലീപിന് ജാമ്യം ലഭിക്കും എന്ന തികഞ്ഞ വിശ്വാസത്തിലും പ്രതീക്ഷയിലും ആയിരുന്നു. ദിലീപിന് മുന്നില്‍ വാതിലുകള്‍  അടയുന്ന സാഹചര്യത്തില്‍ ഹൈക്കോടതിയെ വീണ്ടും സമീപിക്കുകയോ അല്ലെങ്കില്‍ സുപ്രീം കോടതിയെ തന്നെ ആശ്രയിക്കുകയോയാണ് അവശേഷിക്കുന്ന സാധ്യതകള്‍ എന്ന് നിയമ വിദഗ്ധര്‍ പറയുന്നു.

ഏറെ നാളായി റിലീസിന് കാത്തിരിക്കുന്ന രാമലീല,ചിത്രീകരണം തുടങ്ങിയ പ്രഫസര്‍ ഡിങ്കന്‍,കമ്മാര സംഭവം തുടങ്ങി നിരവധി ചിത്രങ്ങള്‍ ഇതോടെ വന്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.

INDIANEWS24.COM Kochi Desk

 

 

Leave a Reply