728-pixel-x-90-2-learn
728-pixel-x-90
<< >>

ദിലീപ് – കാവ്യ വിവാഹമെന്ന് വ്യാജ പ്രചാരണം; നിരവധി പേര്‍ ഗുരുവായൂരില്‍ കാത്തു നിന്നു മടുത്തു

ഗുരുവായൂര്‍:സിനിമാതാരങ്ങളായ ദിലീപും കാവ്യ മാധവനും ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ വിവാഹിതരാകും എന്ന വ്യാജപ്രചാരണത്തെ തുടര്‍ന്ന് നിരവധി പേര്‍ ഗുരുവായൂരിലെത്തി വ്യാഴാഴ്ച്ച മുഴുവന്‍ കാത്തുകിടന്നു.പുലര്‍ച്ചെ മുതല്‍ സമൂഹമാധ്യമങ്ങളിലും ചില പത്രങ്ങളിലുമാണ് സ്ഥിരീകരിക്കാത്ത വാര്‍ത്തകളും പ്രചാരണങ്ങളും ഉണ്ടായത്.ഇതെല്ലാം കണ്ടതോടെ നിരവധി പേര്‍ പുലര്‍ച്ചെ മുതല്‍ ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് തമ്പടിക്കുകയായിരുന്നു.

കഴിഞ്ഞദിവസങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളിലും ചില പത്രങ്ങളിലും താരജോഡികളുടെ വിവാഹ വാര്‍ത്ത വന്നതിനെ തുടര്‍ന്നാണ് ആരാധകര്‍ ഗുരുവായൂരിലെത്തിയത്.താരജോഡികളെ കാണാത്തതിനെ തുടര്‍ന്ന് ഉച്ചവരെ കാത്ത് നിന്ന് പലരും മടങ്ങി.ചിലരെല്ലാം ഇനിയും വിവാഹം നടന്നാലോ എന്ന മട്ടില്‍ വൈകീട്ട് വരെ ഗുരുവായൂരിലും പരിസരപ്രദേശങ്ങളിലും ചുറ്റിത്തിരിഞ്ഞു.വിവാഹചടങ്ങ് മൊബൈല്‍ഫോണില്‍ പകര്‍ത്തുന്നതിന് പുതിയ മെമ്മറി കാര്‍ഡുമായെത്തിയവരും കൂട്ടത്തിലുണ്ടായിരുന്നു.വിവാഹം നടക്കുന്നത് സംബന്ധിച്ച് മിനിറ്റുകളുടെ ഇടവേളകളില്‍ സാമൂഹ്യമാധ്യമങ്ങളില്‍ സന്ദേശങ്ങള്‍ പ്രവഹിച്ച് കൊണ്ടിരുന്നു.

വിവാഹം ഏത് ഹോട്ടലിലാണെന്നറിയാന്‍ ഗുരുവായൂരിലെ പ്രശസ്തമായ പല ലോഡ്ജുകളിലേക്കും ഫോണ്‍ വിളികളുമെത്തി.താലികെട്ട് എപ്പോഴാണ് ശീട്ടാക്കിയിട്ടുള്ളതെന്നറിയാന്‍ ക്ഷേത്രത്തിലേക്കും ഫോണ്‍കോള്‍ വന്നു.ഏപ്രില്‍ 16ന് ഗുരുവായൂരിലാണ് താലികെട്ടെന്നായിരുന്നു സാമൂഹ്യ മാധ്യമങ്ങളില്‍ വന്ന സന്ദേശവും ചില പത്രങ്ങളില്‍ വന്ന വാര്‍ത്തയും.17ന് എറണാകുളത്തെ ലെ മെറിഡിയന്‍ ഹോട്ടലില്‍ വിവാഹ സല്‍ക്കാരം നടക്കുമെന്നും അറിയിച്ചിരുന്നു.കാവ്യയുടെ അച്ചന്‍ മാധവന്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണിക്കാര്യമെന്നും പ്രചരണമുണ്ടായിരുന്നു.ദിലീപും കാവ്യയും ഒരുമിച്ച് നില്‍ക്കുന്ന പടവും വാര്‍ത്തക്കൊപ്പം ഉണ്ടായിരുന്നു.

INDIANEWS24 TSR

Leave a Reply