728-pixel-x-90-2-learn
728-pixel-x-90
<< >>

ദിലീപും പുതിയ അഭിഭാഷകരുമായി സബ്ജയിലില്‍ ദീര്‍ഘ നേരത്തെ കുടിക്കാഴ്ച്ച

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ആലുബ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനുവേണ്ടി വീണ്ടും ജാമ്യാപേക്ഷ നല്‍കുന്നതിനായി അഭിഭാഷകരെത്തി ദീര്‍ഘനേരത്തെ ചര്‍ച്ച നടത്തി. കേസില്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയും ഹൈക്കോടതിയും നേരത്തെ ദിലീപിന് ജാമ്യം നിഷേധിച്ചിരുന്നു. അന്ന് പ്രോസിക്യൂഷന്‍ ദിലീപിനെതിരെ നിരത്തിയ വാദങ്ങള്‍ക്ക് പ്രസക്തിയില്ലാതായെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വീണ്ടും ഹൈക്കോടതിയിലേക്ക് പോകുന്നത്.

ദിലീപിന് വേണ്ടി ഇതുവരെ ഹാജരായ പ്രമുഖ അഭിഭാഷകന്‍ കെ രാംകുമാറിന് പകരം അഡ്വ. ബി രാമന്‍പിള്ളയെ കേസ് ഏല്‍പ്പിച്ചിരിക്കുന്നത്. രാമന്‍ പിള്ള അസോസിയേറ്റ്‌സിലെ ജൂനിയര്‍മാരായ രണ്ട് അഭിഭാഷകരാണ് ഇന്ന് സബ്ജയിലിലെത്തി ദിലീപുമായി കൂടിക്കാഴ്ച്ച നടത്തിയത്. ഇവരുമായി ഒന്നര മണിക്കൂറോളം നേരം ചര്‍ച്ച നടത്തി.

കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷായുടെ സഹോദരന്‍ സമദിനെ പോലീസ് വിളിച്ചുവരുത്തി മൊഴിയെടുത്തു.ദിലീപിന്റെ സ്റ്റേജ് ഷോകളില്‍ സജ്ജീവ സാന്നിധ്യമായിരുന്നു സമദ്.

INDIANEWS24.COM Kochi

Leave a Reply