728-pixel-x-90-2-learn
728-pixel-x-90
<< >>

ദിലീപും കാവ്യയും വിവാഹിതരായി

കൊച്ചി:സിനിമാതാരങ്ങളായ ദിലീപും കാവ്യാമാധവനും കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വെള്ളിയാഴ്ച വിവാഹിതരായി.രാവിലെ ഒൻപതരയ്ക്ക് ശേഷമായിരുന്നു വിവാഹം.അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങിന് മാധ്യമങ്ങൾക്കു പ്രത്യേക ക്ഷണമുണ്ടായിരുന്നു.

ഇന്ന് രാവിലെ വിവാഹം നടക്കുമെന്ന് രാവിലെ 8.30ഓടെയാണ് മാധ്യമങ്ങള്‍ പോലും അറിഞ്ഞത്.മാധ്യമങ്ങളെ അറിയിച്ച ശേഷമായിരിക്കും വിവാഹമെന്ന് ദിലീപ് നേരത്തെ തന്നെ പറഞ്ഞിരുന്നു.മകള്‍ മീനാക്ഷിയുടെ പിന്തുണ വിവാഹത്തിനുണ്ടെന്നും വിവാഹത്തിന് മുമ്പ് ദിലീപ് പറഞ്ഞു. സിനിമാ രംഗത്തെ പലരെയും ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമൊക്കെയാണ് വിവാഹത്തിലേക്ക് ക്ഷണിച്ചത്. രണ്ട് പേരുടെയും കുടുംബങ്ങളുടെ പൂര്‍ണ്ണ പിന്തുണ വിവാഹത്തിനുണ്ടെന്നും ദിലീപ് പറഞ്ഞു.

ഇതിനകം പലതവണ വിവാഹം സംബന്ധിച്ച വാര്‍ത്തകളും ഗോസിപ്പുകളും പരന്നപ്പോഴും ഇരുവരും നിഷേധിക്കുകയായിരുന്നു. 1998 ൽ മഞ്ജു വാര്യരെ ദിലീപ് വിവാഹം കഴിചിരുന്നു. 2014ൽ  ഇരുവരും വേർപിരിഞ്ഞു.2009ൽ  നിശാല്‍ ചന്ദ്രയുമായി വിവാഹിതയായ കാവ്യാ ഒരു വർഷത്തിന് ശേഷം ബന്ധം വേര്പിരിഞ്ഞിരുന്നു.

സിനിമാ രംഗത്ത് നിന്നും നിരവധി പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തു.വെള്ളിയാഴ്ച വൈകിട്ട് തന്നെ താര ദമ്പതികൾ ദുബായിലേക്ക് തിരിക്കും.

INDIANEWS24.COM Kochi

Leave a Reply