728-pixel-x-90-2-learn
728-pixel-x-90
<< >>

ദിലീപും കാവ്യയും അറിഞ്ഞില്ല; വ്യാജന്‍ ‘വിവാഹം നിശ്ചയിച്ചു’

തിരുവനന്തപുരം: ദിലീപും കാവ്യ മാധവനും വിവാഹിതരാകുന്നതായി വ്യാജവാര്‍ത്ത. ദിലീപിന്‍റെ പേരിലുള്ള വ്യാജ ട്വിറ്റര്‍ അക്കൌണ്ടാണ് വാര്‍ത്തയുടെ ഉറവിടം. കാള പെറ്റെന്ന് കേട്ട ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ പൊടിപ്പുംതൊങ്ങലും വെച്ച് കഥ മെനഞ്ഞതോടെ ‘വിവാഹവാര്‍ത്ത’ കേരളക്കരയാകെ പരന്നു. ഒടുവില്‍ ദിലീപിനും കാവ്യയുടെ അച്ഛനും വിശദീകരണവുമായി രംഗത്ത്‌ വരേണ്ടിവന്നു.

ജൂണ്‍ 25ന് താനും കാവ്യയും വിവാഹിതരാകുന്നു എന്ന സന്ദേശമാണ് ദിലീപിന്‍റെ പേരില്‍ കൃത്രിമമായി ഉണ്ടാക്കിയ ട്വിറ്റര്‍ അക്കൌണ്ടില്‍ വന്നത്. മന്‍ജു വാര്യരുമായി താന്‍ അകന്നുകഴിയുകയാണെന്ന് ദിലീപ് തന്നെ കുറച്ചുനാള്‍ മുമ്പ് നടത്തിയ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തില്‍ പലരും വ്യാജവാര്‍ത്ത വിശ്വസിച്ചു. ഫെയ്സ്ബുക്ക്‌ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ നിരവധിപേര്‍ വാര്‍ത്ത‍ പങ്കുവെച്ചു.

തന്‍റെ പേരിലുള്ള വ്യാജ അക്കൌണ്ടില്‍ നിന്നാണ് വാര്‍ത്ത‍ പ്രചരിച്ചതെന്ന വിശദീകരണവുമായി ദിലീപ് വന്നതോടെയാണ് വാസ്തവം വെളിവായത്. പിന്നാലെ കാവ്യയുടെ അച്ഛനും നിജസ്ഥിതി മാധ്യമങ്ങളെ അറിയിച്ചു. ദിലീപിനെയും കാവ്യയെയും ചേര്‍ത്ത് നിരവധി ഗോസിപ്പുകള്‍ മുമ്പും പ്രചരിച്ചിട്ടുണ്ട്.

Leave a Reply