jio 800x100
jio 800x100
728-pixel-x-90
<< >>

പുതിയ തിയേറ്റര്‍ സംഘടനയെ ദിലീപും ആന്റണിയും നയിക്കും

കൊച്ചി:ദിലീപിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച തിയേറ്റര്‍ ഉടമകളുടെ പുതിയ സംഘടനയുടെ പേര് ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള(FEUOK).സംഘടനയുടെ പ്രസിഡന്റായി ദിലീപും വൈസ് പ്രസിഡന്റായി ആന്റണി പെരുമ്പാവൂരും തിരഞ്ഞെടുക്കപ്പെട്ടു.ബോബിയാണ് ജനറല്‍ സെക്രട്ടറി.

മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ആശിര്‍വാദം പുതിയ സംഘടനയ്ക്കുണ്ടെന്ന് ദിലീപ് പറഞ്ഞു.സിനിമ നില്‍ക്കാന്‍ പാടില്ല, അത് ചലിച്ചുകൊണ്ടേയിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തിയേറ്റര്‍ വിഹിതത്തിന്റെ അമ്പത് ശതമാനം ആവശ്യപ്പെട്ട് എ ക്ലാസ് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ നടന്ന സമരമാണ് പുതിയ സംഘടനയുടെ രൂപവത്കരണത്തിന് വഴിവച്ചത്. സമരം കാരണം ക്രിസ്മസിന് മലയാള ചിത്രങ്ങങ്ങളൊന്നും റിലീസ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടിട്ടും തിയേറ്റര്‍ ഉടമകളെ മുട്ടുകുത്തിച്ചത് ദിലീപിന്റെ നേതൃത്വത്തില്‍ നടന്ന ശ്രമങ്ങളാണ്. ഒരു വിഭാഗം എ ക്ലാസ് തിയേറ്റര്‍ ഉടമകളെയും ബി. ക്ലാസ് തിയേറ്റര്‍ ഉടമകളെയും കൂട്ടുപിടിച്ച് ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ പിളര്‍ത്തുകയാണ് ദിലീപ് ചെയ്തത്.ഇതേ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച്ചയിലാണ് ക്രിസ്മസ് ചിത്രങ്ങള്‍ റിലീസ് ചെയ്ത് തുടങ്ങിയത്.

INDIANEWS24.COM Kochi

Leave a Reply