728-pixel-x-90-2-learn
728-pixel-x-90
<< >>

ദിലീപിന് ജാമ്യമില്ല; പ്രഥമദൃഷ്യാ തെളിവുണ്ടെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ഗൂഢാലോചന നടത്തിയെന്ന കാരണത്താല്‍ അറസ്റ്റിലായ ദിലീപിന് ഹൈക്കോടതിയും ജാമ്യം നിഷേധിച്ചു. ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി നടത്തിയത് സുപ്രധാന നിരീക്ഷണങ്ങളാണ്. അപ്പൂര്‍വ്വവും സമാനതകളില്ലാത്തതുമായ കേസാണിതെന്ന് പറഞ്ഞ കോടതി ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് വ്യക്തമാക്കി.

പോലീസ് സീല്‍ ചെയ്ത് നല്‍കിയ കേസ് ഡയറി പരിശോധിച്ചതില്‍ നിന്നും ദിലീപിന്റെ പങ്കാളിത്തം വ്യക്തമായതായി കോടതി പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്നിരിക്കുന്നത് സൂക്ഷ്മമായ ആസൂത്രണവും ഗൂഢാലോചനയുമാണ്. ഗൂഢാലോചനയില്‍ ദിലീപ് പങ്കാളിയായിരുന്നുവെന്നതിന് കൃത്യമായ സാഹചര്യ തെളിവുകളുണ്ട്.വ്യക്തി വിരോധം തീര്‍ക്കാന്‍ ഒരു സ്ത്രീക്കെതിരെ സൂക്ഷ്മമായ നടപടികള്‍ ആസുത്രണം ചെയ്ത പദ്ധതിയെ ഒരുതരത്തിലും നിസ്സാരമായി കാണാനാവില്ലെന്നും കോടതി നരീക്ഷിച്ചു.
ആക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നാല്‍ ഇരയുടെ ജീവനുപോലും ഭീഷണിയെന്നും കോടതി.

ദിലീപ് പുറത്തിറങ്ങിയാല്‍ സ്വാധീനം ചെലുത്താനുള്ള സാധ്യതകളെ ലഘുവായി കാണാനാകില്ലെന്നും കോടതി പറഞ്ഞു. ചലച്ചിത്ര മേഖലയിലെ ഉന്നതനായ വ്യക്തിയാണ് ദിലീപ്. കേസിലെ നിര്‍ണായക സാക്ഷികള്‍ മിക്കതും ചലച്ചിത്ര മേഖലയിലുള്ളവര്‍ തന്നെ. ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

INDIANEWS24.COM Kochi

Leave a Reply