തിരുവനന്തപുരം: പരിധിയില്‍ കൂടുതലായുള്ള നടന് ദിലീപിന്റെ ഭൂമി പിടിച്ചെടുക്കാന്‍ മുറയായി നടന്നുവരുന്നു. ഭൂപരിഷ്കരണ നിയമം ലംഘിച്ച ദിലീപിന് മേല്‍ മിച്ചഭൂമി കേസ് എടുക്കാനുള്ള നപടികളാണ് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് ആരംഭിച്ചത്. നടപടികളുടെ ഭാഗമായി തൊടുപുഴ ലാന്‍ഡ് ബോര്‍ഡ് താരത്തിനെതിരെ ആദ്യത്തെ മിച്ചഭൂമി കേസ് രജിസ്റ്റര്‍ ചെയ്യും.
രജിസ്ട്രേഷന് വകുപ്പ് ശേഖരിച്ച ദിലീപിന്റെ ഭൂമിയുടെ പ്രാഥമിക വിവരങ്ങള്‍ ലാന്‍ഡ് ബോര്‍ഡിന് സമര്‍പ്പിച്ചിരുന്നു. ഇതുപ്രകാരം ദിലീപിന്റെ ഭൂമികള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കണമെന്ന് ലാന്‍ഡ് ബോര്‍ഡ് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കി. തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിലെ കളക്ടര്‍മാര്‍ക്കാണ് നോട്ടീസ് നല്‍കിയത്.കളക്ടര്‍മാരുടെ ഓഫീസില്‍ നിന്നും നല്കിയ വിവരങ്ങള്‍ പ്രകാരം ദിലീപിനും കുടുംബാംഗങ്ങള്‍ക്കുമായി കേരളത്തിലെ അഞ്ചി ജില്ലകളിലായി 21.67 ഏക്കര്‍ ഭൂമിയാണ് ഉള്ളതെന്ന് കണ്ടെത്തി.
ഭൂപരിഷ്കരണ നിയമപ്രകാരം ഒരു കുടുംബത്തിന് കൈവശം സൂക്ഷിക്കാന്‍ അനുവാദമുള്ളത് 15 ഏക്കര്‍ ഭൂമിയാണ്. ബാക്കിയുള്ള 6.67 ഏക്കര്‍ ഭൂമി ദിലീപില്‍ നിന്നും പിടിച്ചെടുക്കും. ഭൂമികള്‍ വിവിധ ജില്ലകളിലായതിനാല്‍ ഏറ്റവും കൂടുതല്‍ ഭൂമിയുള്ള താലൂക്കില്‍ നിന്നും ഭൂമി പിടിച്ചെടുത്ത് മിച്ചഭൂമി കേസ് രജിസ്റ്റര്‍ ചെയ്യുകയാണ് ചെയ്യുക.
ഇടുക്കിയിലെ വെള്ളിയമറ്റം വില്ലേജിലാണ് ദിലീപിന് ഏറ്റവും അധികം ഭൂമിയുള്ളത്. മൂന്ന് ഏക്കറില്‍ അധികം ഭൂമിയാണ് ദിലീപിന് ഇവിടെയുള്ളത്. അതിനാല്‍ വെള്ളിയാമറ്റം വില്ലേജ് ഉള്‍പ്പെടുന്ന തൊടുപുഴ ലാന്‍ഡ് ബോര്‍ഡ് ആകും മിച്ചഭൂമി കേസ് രജിസ്റ്റര്‍ ചെയ്യുക.
INDIANEWS24.COM Kochi