728-pixel-x-90-2-learn
728-pixel-x-90
<< >>

ദിലീപിന്റെ ഡി സിനിമാസ് താല്‍ക്കാലികമായി അടച്ചിടണമെന്ന് തീരുമാനം

തൃശ്ശൂര്‍: നടന്‍ ദിലീപിന്റെ ഉടമസ്ഥതയില്‍ ചാലക്കുടിയിലുള്ള ഡി സിനിമാസ് തല്‍ക്കാലം അടച്ചുപൂട്ടണമെന്ന് ചാലക്കുടി നഗരസഭ കൗണ്‍സിലില്‍ തീരുമാനിച്ചു. ഡി സിനിമാസ് കെട്ടിട നിര്‍മ്മാണാനുമതിയില്‍ ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയതിനാല്‍ ഇത് സംബന്ധിച്ച വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാകും വരെ തിയേറ്റര്‍ അടച്ചുപൂട്ടാനാണ് തീരുമാനം.

ചാലക്കുടി നഗരസഭ ഐക്യകണ്‌ഠേനയാണ് തീരുമാനമെടുത്തത്. ഡി സിനിമാസിന്റെ കൈവശാവകാശവും ലൈസന്‍സും റദ്ദാക്കി. രണ്ടും നിയമവിരുദ്ധമായി നേടിയതാണെന്ന് കണ്ടെത്തി. ലൈസന്‍സ് തുടര്‍ന്നും അനുവദിക്കേണ്ടതില്ലെന്നാണ് തീരുമാനം. ഡി സിനിമാസ് നിലകൊള്ളുന്ന ഭൂമി സംബന്ധിച്ച് പുറമ്പോക്ക് കൈയ്യേറ്റങ്ങളുണ്ടെന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടെത്തിയിരുന്നു.

INDIANEWS24.COM TSR

Leave a Reply