കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വീണ്ടും മാറ്റിവച്ചു. ചൊവ്വാഴ്ച്ചയിലേക്കാണ് കേസ് മാറ്റിവച്ചിരിക്കുന്നത്.
കേസില്‍ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തശേഷം ഇത് മൂന്നാം തവണയാണ് ജാമ്യത്തിനായി കോടതിയെ സമീപിക്കുന്നത്. കഴിഞ്ഞയാഴ്ച്ച ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ഇന്നേക്ക് മാറ്റിവെക്കുകയായിരുന്നു. ഇതാണ് ഇപ്പോള്‍ വീണ്ടും മാറ്റിയത്.
INDIANEWS24.COM Kochi