jio 800x100
jio 800x100
728-pixel-x-90
<< >>

ദിലീപിന്റെ ജാമ്യാപേക്ഷ: വിധി തിങ്കളാഴ്ച്ച

കൊച്ചി: നടി ആക്രമിക്കപ്പെട്ട ഗൂഡാലോചന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയുടെ വിധി തിങ്കളാഴ്ച്ച പറയും. കേസില്‍ നാലാം വട്ടം ജാമ്യത്തിനായി അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ച ദിലീപിന്റെ റിമാന്‍ഡ് കാലാവധി അടുത്ത മാസം 28 വരെ നീട്ടി.

അറസ്റ്റിലായി 60 ദിവസം പിന്നിട്ട സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നാണ് പ്രതിഭാഗത്തിന്റെ ആവശ്യം. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നും അപേക്ഷയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്ത് ആദ്യ ദിവസങ്ങളില്‍ ദിലീപ് അങ്കമാലി കോടതിയില്‍ നിന്നും ജാമ്യം തള്ളിയിരുന്നു. തുടര്‍ന്നാണ് രണ്ട് തവണ ഹൈക്കോടതിയെ സമീപിച്ചത്.

INDIANEWS24.COM Kochi

Leave a Reply