728-pixel-x-90-2-learn
728-pixel-x-90
<< >>

ദിലീപിന്റെ ജാമ്യാപേക്ഷ: വിധി പറയല്‍ വീണ്ടും മാറ്റിവച്ചു

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ ഗൂഢാലോചനാ കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഇന്നും വിധിയുണ്ടായില്ല. ഒന്നര ദിവസത്തോളം നീണ്ടു നിന്ന മാരത്തണ്‍ വാദം പൂര്‍ത്തിയായത് ബുധനാഴ്ച്ച ഉച്ചയ്ക്കാണ്. കേസ് വിധി പറയാന്‍ ഹൈക്കോടതി മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു. ദിലീപിനെതിരെ പുതിയ സാക്ഷിമൊഴികള്‍ അടങ്ങിയ തെളിവുകള്‍ പ്രോസിക്യൂഷന്‍ മുദ്രവച്ച കവറില്‍ കോടതിയില്‍ ഹാജരാക്കി.

കാക്കനാട് ജയിലിലെ പോലീസുകാരന്‍, കാവ്യ മാധവന്റെ ഡ്രൈവര്‍, തൃശ്ശൂര്‍ രാമവര്‍മ്മ ക്ലബ്ബില്‍ വച്ച് ഗൂഢാലോചന നടന്നതായി മൊഴി നല്‍കിയ ആള്‍ എന്നിവരെയാണ് പ്രധാന സാക്ഷികളായി പ്രോസിക്യൂഷന്‍ ഇന്ന് കോടതിക്ക് മുന്നില്‍ അറിയിച്ചത്. പോലീസ് ക്ലബ്ബില്‍ വച്ച് ഒരു പോലീസുകാരന്റെ ഫോണില്‍ നിന്നും കേസില്‍ പിടിയിലായ പ്രധാനപ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ കാവ്യയുടെ കാക്കനാടുള്ള വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിലേക്ക് വിളിച്ചതായും തെളിവുകളുണ്ട്. ഇതിന്റെ ശബ്ദരേഖ ഡി ജി പിക്ക് ലഭിച്ചതായി പ്രോസിക്യൂഷന്‍ അറിയിച്ചു.

INDIANEWS24.COM Kochi

Leave a Reply