jio 800x100
jio 800x100
728-pixel-x-90
<< >>

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി ബുധനാഴ്ച്ച ഉണ്ടായേക്കും

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി നാളെ ഉണ്ടായേക്കും. ചൊവ്വാഴ്ച്ച ദീര്‍ഘനേരം നടന്ന പ്രതിഭാഗം വാദത്തില്‍ പോലീസിന് ദിലീപിനെതിരെ തെളിവ് കണ്ടെത്താനായിട്ടില്ലെന്ന് വാദിച്ചു. പ്രോസീക്യൂഷന്‍ വാദം നാളെ നടക്കും. അതേസമയം കേസ് പരിഗണിക്കുന്ന അങ്കമാലിയിലെ മജിസ്‌ട്രേറ്റ് കോടതി ദലീപിന്റെ റിമാന്‍ഡ് കാലാവധി അടുത്തമാസം രണ്ട് വരെ നീട്ടി.

കേസില്‍ പിടിയിലായ പ്രധാനപ്രതി പള്‍സര്‍ സുനിയും ആക്രമിക്കപ്പെട്ട നടിയും നേരത്തെ പരിചയമുണ്ടെന്നും ഇവര്‍ തമ്മിലുള്ള പ്രശ്‌നങ്ങളാണ് ആക്രമണത്തിന് കാരണമായതെന്നും പ്രതിഭാഗം വാദിച്ചു. വാദത്തിനിടെ നടിയുടെ പേര് പറഞ്ഞെന്ന കാരണത്താല്‍ കോടതി അഭിഭാഷകനെ പലവട്ടം താക്കീത് ചെയ്തു.ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കുന്ന സത്യവാങ്മൂലമാണ് അന്വേഷണ സംഘം തയ്യാറാക്കിയിട്ടുള്ളത്.കേസിലെ പ്രധാന സാക്ഷികളെല്ലാം സിനിമാ മേഖലയില്‍ നിന്നുള്ളവരാണെന്നും വലിയ സ്വാധീന ശക്തിയുള്ള ദിലീപിനെപ്പോലൊരു പ്രതി ജാമ്യം നേടി പുറത്തിറങ്ങിയാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്നായിരിക്കും പ്രോസിക്യൂഷന്‍ നിലപാട്.

INDIANEWS24.COM Kochi

Leave a Reply